നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എട്ടിന്റെ പണി'; ഡാന്‍സിന്റെ വീഡിയോ കാട്ടി കോഹ്‌ലിയുടെ പ്രതികരണം തേടി വോണ്‍

  'എട്ടിന്റെ പണി'; ഡാന്‍സിന്റെ വീഡിയോ കാട്ടി കോഹ്‌ലിയുടെ പ്രതികരണം തേടി വോണ്‍

  • Last Updated :
  • Share this:
   അഡ്ലെയ്ഡ്: ഓസീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ 31 റണ്‍സിന്റെ ജയവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബൗളിങ്ങ് പിച്ചില്‍ മഴയുള്‍പ്പെടെ വില്ലനായതിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം. മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഡാന്‍സും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

   ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോഴായിരുന്നു കോഹ്‌ലിയിലെ നര്‍ത്തകന്‍ ഉണര്‍ന്നത്. ചില ഡാന്‍സ് നമ്പറുകളുമായി കോഹ്ലി സ്ലിപ്പില്‍ നിന്ന് ആരാധകരെ രസിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ 'വിരാട് അത് ഇഷ്ടപ്പെടുന്നു' എന്ന തലക്കെട്ടോടെ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കോഹ്‌ലിയെ ഈ വീഡിയോ കാണിച്ച് പ്രതികരണം തേടുന്ന ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

   Also Read: പൂജാരയെ പുകഴ്ത്തിയും ഓര്‍മ്മകള്‍ അയവിറക്കിയും സച്ചിന്‍

   അഡ്ലെയ്ഡ് മൈതാനത്തു നിന്ന് ഡ്രെസ്സിങ് റൂമിലേക്കു മടങ്ങുകയായിരുന്ന കോഹ്‌ലിയെ അടുത്ത് വിളിച്ചായിരുന്നു വോണ്‍ ഈ വീഡിയോ കാണിച്ചു കൊടുത്തത്. ചിരിച്ചുകൊണ്ടായിരുന്നു കോഹ്‌ലി സ്വന്തം ഡാന്‍സ് വീഡിയോ കണ്ടത്.
   സഹതാരങ്ങള്‍ക്കൊപ്പം മടങ്ങുന്നതിനിടെയായിരുന്നു മത്സരം വിലയിരുത്തുകയായിരുന്ന വോണിന്റെയും സംഘത്തിന്റെയും അടുത്തേക്ക താരം പോയത്. വോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   First published:
   )}