• HOME
  • »
  • NEWS
  • »
  • sports
  • »
  • Ind Vs Eng| മാൻ ഓഫ് ദി മാച്ച്, സീരീസ് പുരസ്‌കാര തീരുമാനങ്ങളിൽ അതൃപ്തി പ്രകടമാക്കി വിരാട് കോഹ്ലി

Ind Vs Eng| മാൻ ഓഫ് ദി മാച്ച്, സീരീസ് പുരസ്‌കാര തീരുമാനങ്ങളിൽ അതൃപ്തി പ്രകടമാക്കി വിരാട് കോഹ്ലി

മത്സരത്തില്‍ ബാറ്റിങ്ങിൽ 30 റണ്‍സും 4 വിക്കറ്റും നേടിയ ഷാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദി മാച്ച്‌ നല്‍കാതിരുന്നത് തന്നെ അത്ഭുതപെടുത്തിയെന്ന് ഇന്ത്യൻ നായകൻ മത്സരശേഷം പറഞ്ഞു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    പൂനെ: അവസാന ഓവർ വരെ നീണ്ട ആവേശകരമായ ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിൽ 7 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റ്‌, ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പര കൂടി കരസ്ഥമാക്കാൻ ഇറങ്ങിയ ഇന്ത്യയുടെ മുന്നിൽ പര്യടനത്തിലെ അവസാന പരമ്പരയെങ്കിലും നേടാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് അവസാന നിമിഷത്തിൽ കാലിടറി. പരമ്പരയിലുടനീളം ഈ ആവേശം കാത്തുസൂക്ഷിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞിരുന്നു.

    എന്നാൽ ഇന്നലെ നടന്ന മത്സരത്തിലൂടെ പരമ്പര 2-1 ന് സ്വന്തമാക്കിയിട്ടും മാന്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡും മാന്‍ ഓഫ് ദി സിരീസ് അവാര്‍ഡും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നല്‍കിയതില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തി. ഇന്നലത്തെ മത്സരത്തില്‍ 83 പുറത്താകാതെ 95 റണ്‍സ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയ സാം കറണായിരുന്നു മാന്‍ ഓഫ് ദി മാച്ച്‌ നേടിയത്. എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റിൽ മാർക്ക്‌ വുഡിനൊപ്പവും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത കറൻ അവിസ്‌മരണീയ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

    ആദ്യ മത്സരത്തില്‍ 66 പന്തില്‍ 94 റണ്‍സും രണ്ടാം മത്സരത്തില്‍ 112 പന്തില്‍ 124 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റോയാണ് മാന്‍ ഓഫ് ദി സിരീസ് നേടിയത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ താരത്തിന് ഒരു റൺ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

    Also Read- സിക്സറുകളുടെ പെരുമഴ; ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ

    മത്സരത്തില്‍ ബാറ്റിങ്ങിൽ 30 റണ്‍സും 4 വിക്കറ്റും നേടിയ ഷാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദി മാച്ച്‌ നല്‍കാതിരുന്നത് തന്നെ അത്ഭുതപെടുത്തിയെന്ന് ഇന്ത്യൻ നായകൻ മത്സരശേഷം പറഞ്ഞു. മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുകയും 6 വിക്കറ്റുകളും നേടിയ ഭുവനേശ്വർ കുമാർ മാൻ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അർഹനായിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി.

    പവര്‍പ്ലേയിലും മധ്യ ഓവറുകളിലും മാറ്റം വരുത്തിയത് ഭുവിയും ഷാർദുലുമായിരുന്നു. അവസാന മത്സരത്തിലെ നാല് വിക്കറ്റടക്കം പരമ്പരയില്‍ 7 വിക്കറ്റുകള്‍ ഷാര്‍ദുല്‍ താക്കൂര്‍ നേടിയിരുന്നു. ഇത്രയും നല്ല പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും രണ്ടു പുരസ്കാരങ്ങളും ഇംഗ്ലണ്ട് കളിക്കാർക്ക് നൽകിയത് ശരിയായില്ലെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി.

    ഇന്നലെ നടന്ന നിർണായക മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി 83 പന്തില്‍ 95 റണ്‍സ് നേടിയ സാം കറനും, 50 പന്തില്‍ 50 റണ്‍സ് നേടിയ ഡേവിഡ് മലാനും മാത്രമാണ് തിളങ്ങിയത്.

    News summary: Shardul and Bhuvneshwar should have been Player of the Match and Series, says Virat Kohli
    Published by:Rajesh V
    First published: