• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഐ സി സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശശാങ്ക് മനോഹര്‍ വീണ്ടും

news18
Updated: May 15, 2018, 6:48 PM IST
ഐ സി സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശശാങ്ക് മനോഹര്‍ വീണ്ടും
news18
Updated: May 15, 2018, 6:48 PM IST
ദുബായ്: മുന്‍ ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ
(ഐസിസി) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഐ സി സി ബോര്‍ഡ് ഏകകണ്‌ഠേന ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.

ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ എന്ന പ്രത്യേകതയോടെയാണ് 2016-ല്‍ ശശാങ്ക് മനോഹര്‍ ആദ്യമായി ചെയര്‍മാനാകുന്നത്. അന്നും എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് അദ്ദേഹം രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള രാജി.

2016-ല്‍ ബി സി സി ഐ പ്രസിഡന്റായിരിക്കെയാണ് ശശാങ്ക് മനോഹര്‍ ആ സ്ഥാനം രാജിവെച്ച്

ഐ സി സി ചെയര്‍മാനായത്.
First published: May 15, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍