രാജസ്ഥാൻ റോയൽസ് ടീമിന് ശശി തരൂർ നൽകിയ പിന്തുണയ്ക്ക് നന്ദി സൂചകമായി ടീം അദ്ദേഹത്തിന് ശശി തരൂർ എന്നെഴുതിയ ജേഴ്‌സി സമ്മാനമായി നൽകിയിരുന്നു. തിരുവനന്തപുരം എംപി ആയ ശശി തരൂർ ഇതിന് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ ഇന്റർനെറ്റിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് ശശി തരൂർ എന്ന രീതിയിൽ രസകരമായ ചില തമാശകൾക്കാണ് ഇത് കാരണമായിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ടീം തരൂരിന്റെ ട്വീറ്റിനോട് ചാറ്റ്ജിപിടി ഉപയോഗിച്ച് പ്രതികരിച്ചു എന്ന തരത്തിലാണ് ട്വിറ്ററിൽ ഈ തമാശ പടർന്നത്. തരൂരിന്റെ വളരെ ഔപചാരികവും മികച്ചതുമായ ഇംഗ്ലീഷ് ശൈലിയ്ക്ക് മറുപടി പറയാൻ ടീം AI ബോട്ട് ഉപയോഗിച്ചു എന്നാണ് ആരാധകർ പറയുന്നത്.
Also Read- ഐസിസി ഏകദിന ലോകകപ്പ്: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായേക്കും “ഞാൻ നൽകി പിന്തുണയ്‌ക്കുള്ള ഈ അഭിനന്ദനത്തിന്റെ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിനും വളരെ നന്ദി! എന്റെ പിന്തുണയ്ക്ക് പ്രതിഫലമായി എനിക്ക് ലഭിച്ചത് എന്താണെന്ന് നോക്കൂ…” എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
Many thanks to @IamSanjuSamson and @rajasthanroyals for this token of their appreciation for my support! Just backing my star constituent and see what I’ve got in return…. pic.twitter.com/EjdhonAkRY
— Shashi Tharoor (@ShashiTharoor) May 2, 2023
ഇതിന് മറുപടിയായി രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് : “ബഹുമാനപ്പെട്ട ശശി തരൂർ,” , “രാജസ്ഥാൻ റോയൽസിന് പിന്തുണ പ്രകടമാക്കുന്ന താങ്കളുടെ സമീപകാല ട്വീറ്റിന് നന്ദി അറിയിക്കുന്നതിനാണ് ഈ കത്ത് എഴുതുന്നത്. ഞങ്ങളുടെ ടീമിനായി താങ്കൾ നൽകിയ പ്രോത്സാഹനവും അംഗീകാരവും നിറഞ്ഞ വാക്കുകൾ ഞങ്ങളിൽ അഭിമാനബോധമുണ്ടാക്കുകയും ഗ്രൌണ്ടിൽ മികവ് തുടരാനുള്ള ഞങ്ങളുടെ ആവേശം ഉയർത്തുകയും ചെയ്തു. ”
ലളിതമായല്ല, അൽപ്പം കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചുള്ള മറുപടിയായിരുന്നു അത്. ഇതോടെ ട്വിറ്ററിലെ ആരാധകവൃന്ദം ഇത് ഇതേറ്റെടുക്കുകയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ കാര്യത്തിൽ ഷേക്‌സ്‌പിയറിനു ശേഷം ജീവിക്കുന്ന ഇതിഹാസമായ ശശി തരൂരിനോട് പിടിച്ചു നിൽക്കാൻ കഴിയുന്ന ഒരു AI ബോട്ടും ടെക് ഭീമന്മാർ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്ന് ഒരാൾ കമന്റ് ചെയ്തു. മറ്റൊരാൾ സ്കോർ ബോർഡ് ഇട്ടാണ് ഇതിനോട് പ്രതികരിച്ചത് : ശശി തരൂർ: 1, ChatGPT: 0 എന്നായിരുന്നു ആ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ChatGPT, Rajasthan royals, Shashi tharoor