130 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡുമായി മാര്‍ഷ്
Updated: December 7, 2018, 1:12 PM IST
Updated: December 7, 2018, 1:12 PM IST
അഡ്ലെയ്ഡ്: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നേരത്തെ വിലയിരുത്തപ്പെട്ടത് പോലെത്തന്നെ ബൗളര്മാരുടേതായി കഴിഞ്ഞു. ഒന്നാം ഇന്നിങ്ങ്സില്‍ 250 റണ്ണിന് ഇന്ത്യ പുറത്തായപ്പോള്‍ പ്രതീക്ഷയോടെ ബാറ്റേന്തിയ ആതിഥേയരെ കാത്തിരുന്നതും ബാറ്റിങ്ങ് ദുരന്തം തന്നെയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 191 ന് ഏഴ് എന്ന നിലയിലാണ് ഓസീസ്.
അതേസയമം മത്സരത്തില്‍ രണ്ട് റണ്ണെടുത്ത് പുറത്തായ ഓസീസിന്റെ സീനിയര്‍ താരം ഷോണ്‍ മാര്‍ഷിന് നേരിടേണ്ടി വന്നത് നാണക്കേടിന്റെ റെക്കോര്‍ഡാണ്. അതും ഓസീസ് ക്രിക്കറ്റില്‍ 130 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റേത്. ഒന്നാം ഇന്നിങ്ങ്സില്‍ 19 പന്തില്‍ രണ്ട് റണ്ണുമായി മാര്‍ഷ് മടങ്ങിയതോടെ തുടര്‍ച്ചയായി ആറ് ഇന്നിങ്ങ്സുകളില്‍ രണ്ടക്കം കാണാതെ പുറത്താവുന്ന ബാറ്റ്സ്മാനായി മാറുകയായിരുന്നു താരം.
Also Read: ഫിഞ്ചിന്റെ സ്റ്റംപ് പിഴുത് ഇശാന്ത്, കളം നിറഞ്ഞത് വിരാട്
1888ന് ശേഷം ടോപ്പ് ഫൈഫിലുള്ള ഒരു ഓസീസ് ബാറ്റ്സ്മാന് തുടര്‍ച്ചയായ ആറു ഇന്നിങ്സുകളില്‍ രണ്ടക്കം കാണാതെ പുറത്താകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഇന്നിങ്സുകളില്‍ 7, 7, 0, 3, 4, 2 എന്നിങ്ങനെയാണ് മാര്‍ഷിന്റെ സ്കോര്‍. 11 മാസം മുമ്പ് സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 156 റണ്‍സിന് ശേഷം മാര്‍ഷിന് താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Loading...
Loading...