ലക്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് ഓവറുകൾ ബാക്കി നിർത്തിയാണ് ഇന്ത്യ മറികടന്നത്.
സ്കോർ- ദക്ഷിണാഫ്രിക്ക 20 ഓവറിൽ 112/7 & ഇന്ത്യ 11 ഓവറിൽ 114/1
ടോസ് നേടിയ ടീം ബൗളിംഗ് തിരഞ്ഞെടുക്കുക എന്ന രീതി ഈ കളിയിലും തുടർന്നു. കളിയിലെ വിജയത്തിൽ ടോസ് ഒരു നിർണായക ഘടകം ആവുന്നത് ഈ പരമ്പരയിലെ കാഴ്ച ആയിരുന്നു. പരമ്പരയിലെ മൂന്ന് കളികളിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. ആദ്യ രണ്ട് കളികളിലും ടോസ് ഭാഗ്യം കിട്ടാതിരുന്ന ഇന്ത്യക്ക് ഇന്നലെ തങ്ങളുടെ ദിവസമായിരുന്നു. ടോസും വിജയവും ഇന്ത്യയ്ക്ക് സ്വന്തമായി. പരമ്പരയിൽ ടോസ് ഒരു നിർണായക ഘടകം എന്നത് പോലെ തന്നെയായിരുന്നു ടോസ് കിട്ടിയ ടീം ബൗളിംഗ് തിരഞ്ഞെടുക്കുക എന്ന്. പരമ്പരയിലെ മൂന്ന് കളികളിലും ഇതായിരുന്നു രീതി. ആദ്യം ബോൾ ചെയ്ത ടീം തന്നെയാണ് മൂന്ന് തവണയും പരമ്പരയിൽ വിജയിച്ചത്. ആദ്യ രണ്ട് കളികളിൽ ദക്ഷിണാഫ്രിക്കയും അവസാനത്തെ മത്സരത്തിൽ ഇന്ത്യയും വിജയികൾ.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 112 റൺസിൽ എറിഞ്ഞൊതുക്കി. രാജേശ്വരി ഗെയ്ക്വാദിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൻ്റെ നടുവൊടിച്ചത്. വെറും ഒമ്പത് റൺസ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ലോറ ഗുഡാൽ പുറത്താകാതെ 25 റണ്‍സ് നേടി.
You May Also Like-
ഏകദിന ടീമിൽ ഇടമില്ല; ഫിറ്റ്നെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഷഫാലി വർമമറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി വേഗത്തിൽ തീർക്കാൻ ഉറച്ചാണ് ഇറങ്ങിയത്. ടി20 റാങ്കിംഗിൽ ഒന്നാമതെത്തിയതിൻ്റെ ആഘോഷ പ്രകടനമായിരുന്നു ഷഫാലി വർമ്മ നടത്തിയത്. വെറും 30 പന്തിൽ നിന്ന് 60 റൺസാണ് താരം നേടിയത്. അഞ്ച് സിക്സും ഏഴ് ഫോറും താരത്തിൻ്റെ ഇന്നിങ്സിന് നിറം ചാർത്തി.
ആദ്യ ഓവറിൽ തന്നെ 18 റൺസ് നേടിയാണ് ഷഫാലി വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മറുവശത്ത് പതിയെ തുടങ്ങിയ സ്മൃതി മന്ഥാന പതിയെ തൻ്റെ കളിയുടെ ഗീയർ മാറ്റി. രണ്ട് പേരും അടിച്ചു തകർക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യയുടെ സ്കോർ അതിവേഗം മുന്നോട്ട് കുതിച്ചു. 8.3 ഓവറിൽ ഇരുവരും ചേർന്ന് 96 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നൊണ്ടുമിസോ ഷാംഗേസിന് വിക്കറ്റ് സമ്മാനിച്ച് ഷഫാലി മടങ്ങിയെങ്കിലും സ്മൃതി കളി തുടർന്നു. 28 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയ സ്മൃതിയാണ് ഇന്ത്യയുടെ വിജയ റൺ നേടിയത്.
2-1ന് ജയിച്ച് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
Summary- Indian women notch up a consolation win over South Africa by 9 wickets
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.