• HOME
  • »
  • NEWS
  • »
  • sports
  • »
  • 'വലിയ തമാശ' ഷമിയുടെ സല്യൂട്ടിന് തകര്‍പ്പന്‍ മറുപടിയുമായി കോട്രെല്‍

'വലിയ തമാശ' ഷമിയുടെ സല്യൂട്ടിന് തകര്‍പ്പന്‍ മറുപടിയുമായി കോട്രെല്‍

മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത്

kotrel

kotrel

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ വിന്‍ഡീസ് മത്സരത്തില്‍ ഏറെ ശ്രദ്ധ നേടിയത് വിന്‍ഡീസ് ബൗളര്‍ കോട്രല്ലിന്റെ വിക്കറ്റ് വീണപ്പോഴുള്ള ഷമിയുടെ പ്രതികരണമായിരുന്നു. വിന്‍ഡീസ് താരത്തിന്റെ പതിവ് രീതിയില്‍ സല്യൂട്ട് ചെയ്തായിരുന്നു ഷമി ചാഹലിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇപ്പോഴിതാ തന്നെ കളിയാക്കിയ ഷമിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്രെല്‍.

    ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യയുടെ വാര്‍ത്ത പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിലാണ് കോട്രെല്‍ ഷമിയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. 'വലിയ തമാശ.. തകര്‍പ്പന്‍ ബൗളിങ്. മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത്.' എന്നാണ് ഒരു കണ്ണടച്ചുള്ള സ്മൈലിക്കൊപ്പം താരം ട്വീറ്റ് ചെയ്തത്.

    Also Read: 'സൂക്ഷിച്ച് നോക്ക് പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടതെന്ന്' വിവാദ പുറത്താകലില്‍ പ്രതികരണവുമായി രോഹിത്

    മത്സരത്തില്‍ ഷമിയുടെ വിക്കറ്റ് നേടിയപ്പോള്‍ കോട്രെല്‍ സല്യൂട്ടുമായാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത്. മറുപടി ബാറ്റിങ്ങിനിടെ കോട്രെല്‍ യൂസവേന്ദ്ര ചാഹലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയപ്പോഴാണ് ഷമി സല്യൂട്ടുമായി രംഗത്തെത്തിയത്.



    ഷമിയുടെ സല്യൂട് കണ്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വിജയ് ശങ്കറും ചിരിച്ചുകൊണ്ട് ഷമിയുടെ അടുത്തേക്ക് വരികയും ചെയ്തു. പിന്നീട് വിരാട് കോഹ്‌ലിയും കോട്രെല്ലിനെ അനുകരിച്ചിരുന്നു. സല്യൂട്ടിനു ശേഷം താരം പ്രകടിപ്പിക്കാറുള്ള ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു കോഹ്‌ലിയുടെ അനുകരണം.

    First published: