HOME » NEWS » Sports » SHIKHAR DHAWAN EQUALS SEHWAG IN THE MOST FIFTY PLUS RUNS SCORED IN ODI AS HE SCORES A FIFTY IN THE FIRST ODI AGAINST ENGLAND INT NAV

സെവാഗിനൊപ്പമെത്തി ധവാൻ; ഏകദിനത്തിൽ 48 ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ നേടി താരം

വമ്പൻ തിരിച്ചുവരവ് നടത്തിയ ധവാൻ, സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ ഔട്ടായി

News18 Malayalam | news18-malayalam
Updated: March 23, 2021, 6:13 PM IST
സെവാഗിനൊപ്പമെത്തി ധവാൻ; ഏകദിനത്തിൽ 48 ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ നേടി താരം
shikhar dhawan
  • Share this:
ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിന മല്‍സരത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിൻ്റെ സഹായത്തോടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിൻ്റെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് റണ്‍സെന്ന സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമാണ് ധവാനുമെത്തിയത്. ഇരുവരും 48 തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ അടിച്ചെടുത്തിട്ടുള്ളത്. ഇനി രണ്ടെണ്ണം കൂടി നേടിയാൽ അമ്പത് ഫിഫ്റ്റി പ്ലസ് സ്കോർ എന്ന നേട്ടത്തിൽ ധവാന് എത്താം.

Also Read- ക്രുനാലിനും പ്രസീദ് കൃഷ്ണയ്ക്കും അരങ്ങേറ്റം; ക്രുനാലിന് തൊപ്പി നൽകിയത് സഹോദരൻ ഹാർദിക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. മറ്റൊരു താരത്തിനും സ്വപ്‌നം പോലും കാണാന്‍ കഴിയാവുന്നതിലും അപ്പുറമാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടം. 120 തവണയാണ് സച്ചിന്‍ ഏകദിനത്തില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് അടിച്ചെടുത്തിട്ടുള്ളത്. മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (77), നിലവിലെ ഓപ്പണറും ധവാന്റെ പങ്കാളിയുമായ രോഹിത് ശര്‍മയുമാണ് (58) രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Also Read- ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് തുടക്കം; ജയിച്ചാൽ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമത്

ടി20 പരമ്പരയിലെ തിളങ്ങാൻ കഴിയാതെ നാലു മല്‍സരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ധവാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ആദ്യ ഏകദിനത്തില്‍ തന്നെ നടത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയോടൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രോഹിത് മടങ്ങിയെങ്കിലും ധവാന്‍ മികച്ച രീതിയിൽ തന്നെ കളി തുടർന്നു. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കവെ സിക്‌സര്‍ പറത്തിയാണ് ധവാന്‍ തൻ്റെ അർധസെഞ്ചുറി പൂര്‍ത്തിയാക്കി ഈ നേട്ടത്തിൽ എത്തിയത്. ഒടുവിൽ സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ ധവാൻ പുറത്തായി.

Also Read- Shreyas Iyer | ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്, ലങ്കാഷെയറുമായി കരാറൊപ്പിട്ടു

35 വയസുള്ള താരം 2010ൽ ഓസ്ട്രേലിയക്കെതിരെ ആണ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ 139 മല്‍സരങ്ങളില്‍ നിന്നും 5808 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 17 സെഞ്ചുറികള്‍ ഇതിലുള്‍പ്പെടുന്നു. 45.62 എന്ന മികച്ച ബാറ്റിങ് ശരാശരി കളിക്കുന്ന അദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ 143 റണ്‍സാണ്.

Also Read- ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

English Summary: Shikhar Dhawan equals Sehwag in the most Fifty plus runs scored in ODI as he scores a fifty in the First ODI against England
Published by: Rajesh V
First published: March 23, 2021, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories