രാജ്കോട്ട്: ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടാനായി. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുമ്പിൽ 341 റൺസിന്‍റെ വിജയലക്ഷ്യമാണ് നൽകിയത്. ശിഖർ ധവാനും കെ എൽ രാഹുലും വിരാട് കോലിയുമാണ് മികച്ച സ്കോർ ഇന്ത്യയ്ക്ക് നേടി കൊടുത്തത്.
കെ.എൽ രാഹുൽ 52 പന്തിൽ നിന്ന് 80 റൺസ് നേടിയപ്പോൾ ശിഖർ ധവാൻ 90 പന്തിൽ നിന്ന് 96 റൺസും വിരാട് കോലി 76 പന്തിൽ നിന്ന് 78 റൺസും നേടി. ഓപ്പണർ രോഹിത് ശർമ 44 പന്തിൽ നിന്ന് 42 റൺസുമായി പുറത്തായപ്പോൾ ഇന്ത്യയ്ക്ക് 81 റൺസ്.
രണ്ടാം വിക്കറ്റിൽ വിരാട് കോലിയും ശിഖർ ധവാനും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ, 96 റൺസ് നേടി നിൽക്കുമ്പോൾ റിച്ചാർഡ്സണിന്‍റെ പന്തിൽ ശിഖർ ധവാൻ പുറത്തായി.
പിന്നീടെത്തിയ ശ്രേയസ് അയ്യർ ഏഴു റൺസ് നേടി പുറത്തായി. കെ എൽ രാഹുലിന്‍റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഇത്രയും മികച്ച സ്കോർ സമ്മാനിച്ചത്. 52 പന്തിൽ നിന്ന് 80 റൺസാണ് രാഹുൽ അടിച്ചെടുത്തത്.
രാജ്‌കോട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.