• HOME
 • »
 • NEWS
 • »
 • sports
 • »
 • SHIKHAR DHAWAN OR HARDIK PANDYA MIGHT LEAD INDIA ON SRI LANKA TOUR JK INT

ധവാന്‍, ഹാര്‍ദിക്, ശ്രേയസ്! ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കും?

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയക്കുക എന്ന് ബി സി സി ഐ അറിയിച്ചിരുന്നു

ഹര്‍ദിക് പാണ്ഡ്യ,ശിഖര്‍ ധവാന്‍

ഹര്‍ദിക് പാണ്ഡ്യ,ശിഖര്‍ ധവാന്‍

 • Share this:
  ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ നിരാശരായ ഇന്ത്യന്‍ ആരാധകരുടെ മുന്നിലുണ്ടായിരുന്നത് വരാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും അതിനുശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുമായിരുന്നു. എന്നാല്‍ അതിനിടയില്‍ ജൂലൈ മാസത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ശ്രീലങ്കയില്‍ പര്യടനത്തിനയക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബി സി സി ഐ. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി സീനിയര്‍ താരങ്ങളെല്ലാം അവിടെയാകുമെന്നതിനാലും കോവിഡ് കോവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്നതിനാലും ആ താരങ്ങളെ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുക എന്നത് പ്രായോഗികമല്ല.

  അതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയക്കുക എന്ന് ബി സി സി ഐ അറിയിച്ചിരുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇംഗ്ലണ്ട്പ ര്യടനത്തിലായിരിക്കുമെന്നതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക ആരായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രേയസ് അയ്യര്‍ ലഭ്യമാണെങ്കില്‍ അദ്ദേഹം ലങ്കന്‍ പര്യടനത്തില്‍ ക്യാപ്റ്റനാകുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന സൂചനകളെങ്കിലും ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷമാദ്യം നടന്ന പരമ്പരയില്‍ സംഭവിച്ച പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ അയ്യര്‍ ജൂലൈയോടെ പൂര്‍ണ ഫിറ്റ്‌നസിലേക്കെത്തുന്ന കാര്യം സംശയത്തിലാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ശ്രേയസിന് പൂര്‍ണ്ണ ഫിറ്റ്നസിലേക്കെത്താന്‍ സാധിക്കുമെന്നാണ് ബി സി സി ഐ ആരോഗ്യ വിഭാഗം പ്രതീക്ഷിക്കുന്നത്.

  Also Read-അശ്വിനെയും ജഡേജയെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണം; ഏത് മൈതാനത്തും ഇന്ത്യക്ക് ജയം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കും: പ്രഗ്യാന്‍ ഓജ

  സീനിയര്‍ ഓപ്പണര്‍ ശിഖാര്‍ ധവാനോ, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ട്യയോ ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്നാണ് ഇപ്പോള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി സി സി ഐയുടെ ഔദ്യോഗിക വൃത്തങ്ങളില്‍ ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇടം കൈയന്‍ ഓപ്പണറായ ധവാന് തന്നെയാണ് നായകസ്ഥാനത്തേക്ക് മുഖ്യ പരിഗണന ലഭിക്കുകയെന്നാണ് വിവരം. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിലെ നിറ സാന്നിധ്യമാണ് ധവാന്‍. എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ 241 മത്സരങ്ങളാണ് ധവാന്‍ കളിച്ചിട്ടുള്ളത്. 2020ല്‍ പരിക്ക് പറ്റി പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരമായി ധവാന്‍ ഡല്‍ഹിയെ നയിച്ചിട്ടുണ്ട്.

  'ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനൊപ്പം സ്ഥിരമായി പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ ടീമിലെ എക്സ് ഫാക്ടറാണവന്‍. മത്സരത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് ഹാര്‍ദിക്. അധികം ഉത്തരവാദിത്തം നല്‍കിയാല്‍ അവനില്‍ നിന്ന് ഏറ്റവും മികച്ചത് ലഭിച്ചേക്കും'- ബി സി സി ഐ വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലുമായി 119 മത്സരങ്ങള്‍ ഹാര്‍ദിക് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഐ പി എല്ലില്‍ ടീമിനെ നയിച്ച പരിചയസമ്പത്ത് താരത്തിന് അവകാശപ്പെടാനില്ല.

  Also Read-ഐ പി എല്ലില്‍ ഇത്തവണത്തെ മികച്ച യുവതാരം ആര്? രാജസ്ഥാന്‍ താരത്തിന്റെ പേര് നിര്‍ദേശിച്ച് ആകാശ് ചോപ്ര

  മൂന്ന് ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിന പരമ്പരയിലെ മത്സരങ്ങളും, 22, 24, 27 തീയതികളില്‍ ടി20 മത്സരങ്ങളും നടക്കും.
  Published by:Jayesh Krishnan
  First published:
  )}