നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തന്റെ ഇഷ്ട ബൗളര്‍ ഈ പാകിസ്ഥാന്‍ താരം; വെളിപ്പെടുത്തലുമായി ശിഖര്‍ ധവാന്‍

  തന്റെ ഇഷ്ട ബൗളര്‍ ഈ പാകിസ്ഥാന്‍ താരം; വെളിപ്പെടുത്തലുമായി ശിഖര്‍ ധവാന്‍

  ഷൊയ്ബ് അക്തറിനെയാണ് ധവാന്‍ പ്രിയ ബൗളറായി തെരഞ്ഞെടുത്തിരിക്കുന്നത്.

  Shikhar Dhawan

  Shikhar Dhawan

  • Last Updated :
  • Share this:
   മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഐപിഎല്ലില്‍ ഹൈദരാബാദിന്റെ താരമായിരുന്ന ധവാന്‍ വരുന്ന സീസണില്‍ തന്റെ പഴയ ടീമായ ഡല്‍ഹിക്കൊപ്പമാണ് അങ്കത്തിനിറങ്ങുക. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന താരമായ 33 കാരന്‍ ക്രിക്കറ്റ് ലോകത്തെ തന്റെ പ്രിയപ്പെട്ട ബൗളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

   റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷൊയ്ബ് അക്തറിനെയാണ് ധവാന്‍ പ്രിയ ബൗളറായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ചാറ്റ് ഷോയിലാണ് ഇഷ്ടതാരം ആരാണെന്ന് ധവാന്‍ വെളിപ്പെടുത്തിയത്.

   Also Read: രഹാന പരുക്കിന്റെ പിടിയില്‍; പ്രതിസന്ധിയിലായി മുംബൈയും രാജസ്ഥാന്‍ റോയല്‍സും

    

   ധവാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി കുറച്ച് നാള്‍ കഴിഞ്ഞപ്പോഴേക്കും അക്തര്‍ അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ ധവാന്‍ കളിച്ച സമയത്ത് അക്തറിനെതിരെ ബാറ്റെടുത്തിരുന്നു.

   ഇഷ്ട താരം ആരെന്ന് വെളിപ്പെടുത്തിയെങ്കിലും നേരിടാന്‍ ഭയമുള്ള ബൗളര്‍ ആരെന്ന ചോദ്യത്തിന് ധവാന്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. കഴിഞ്ഞ നവംബറിലായിരുന്നു ധവാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവരുന്ന കാര്യംഡല്‍ഹി ക്യാപിറ്റല്‍സ് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഷഹബാസ് നദീം, അഭിഷേക് ശര്‍മ, വിജയ് എന്നിവരെ വിട്ടുനല്‍കിയായിരുന്നു ഡല്‍ഹി ധവാനെ സ്വന്തമാക്കിയത്.

   First published:
   )}