'ഷോ മസ്റ്റ് ഗോ ഓണ്‍' എനിക്ക് രാജ്യത്തിനായി കളിക്കണമായിരുന്നു പക്ഷേ; വികാരനിര്‍ഭരനായി ധവാന്റെ സന്ദേശം

ഈ ഘട്ടത്തില്‍ എന്നെ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും നന്ദി

news18
Updated: June 19, 2019, 11:27 PM IST
'ഷോ മസ്റ്റ് ഗോ ഓണ്‍' എനിക്ക് രാജ്യത്തിനായി കളിക്കണമായിരുന്നു പക്ഷേ; വികാരനിര്‍ഭരനായി ധവാന്റെ സന്ദേശം
shikhar dhawan
  • News18
  • Last Updated: June 19, 2019, 11:27 PM IST
  • Share this:
ലണ്ടന്‍: പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന പുറത്തായ ശിഖര്‍ ധവാന്റെ സന്ദേശം ആരാധകരുടെ മനസ് കീഴടക്കുന്നു. രാജ്യത്തിനായി തനിക്ക് ലോകകപ്പ കളിക്കണമായിരുന്നെന്നും എന്നാല്‍ പരുക്ക് ഭേദമാകാത്തതിനാല്‍ കളിക്കാന്‍ ആകില്ലെന്നുമാണ് താരം ട്വിറ്റര്‍ വീഡിയയോയിലൂടെ പറയുന്നത്.

'ലോകകപ്പില്‍ ഇനി പങ്കെടുക്കാനാവില്ലെന്ന് പറയേണ്ടിവരുന്നത് തന്നെ വികാരഭരിതനാക്കുന്നു. നിര്‍ഭാഗ്യവശാല്‍ വിരലിലെ പരിക്ക് ഉടന്‍ ഭേദമാവില്ല. എങ്കിലും കളി തുടരുക തന്നെവേണം. ഈ ഘട്ടത്തില്‍ എന്നെ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും നന്ദി. ജയ്ഹിന്ദ്' എന്നായിരുന്നു ധവാന്‍ വീഡിയോയ്‌ക്കെപ്പം കുറിച്ചത്.
Also Read: 'വിജയ കുതിപ്പുതുടരാന്‍' അഫ്ഗാനെതിരായ മത്സരത്തിനുമുമ്പ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം

ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന രണ്ടാം മത്സരത്തിനിടെയായിരുന്നു ധവാന്റെ വിരലിനു പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലായിരുന്നു പരിക്കേല്‍ക്കുന്നത്. പിന്നാലെ ടീം ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയ താരം തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച് സെഞ്ച്വറിയും നേടിയിരുന്നു.

ആദ്യം മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കപ്പെട്ട താരത്തിന്റെ പരുക്ക ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കുന്നത്. ധവാന് പകരക്കാരനായി ഇടങ്കെയ്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടീമിലെത്തും. പകരക്കാരുടെ പട്ടികയിലുള്ള പന്ത് നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായി പ്രഖ്യാപിച്ചിരുന്നില്ല.

First published: June 19, 2019, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading