HOME » NEWS » Sports » SHIKHAR DHAWAN SHOWS A GLIMPSE OF TEAM INDIA S NEW JERSEY GG

'പുതുക്കിയ പ്രചോദനം'; ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ ഇറങ്ങുന്നത് പുതിയ ജേഴ്സിയിൽ

ചൊവ്വാഴ്ചയാണ് ധവാൻ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്. 'പുതിയ ജേഴ്സി, പുതുക്കിയ പ്രചോദനം, പോകാൻ തയ്യാറായി'- ജേഴ്സിയിലുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് ധവാൻ കുറിച്ചു.

News18 Malayalam | news18-malayalam
Updated: November 24, 2020, 10:21 PM IST
'പുതുക്കിയ പ്രചോദനം'; ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ ഇറങ്ങുന്നത് പുതിയ ജേഴ്സിയിൽ
shikhar dhawan
  • Share this:
നവംബർ 27ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിന് ടീം ഇന്ത്യ എത്തുന്നത് പുതിയ ജേഴ്സിയിൽ. ഏകദിന, ടി20 മത്സരങ്ങൾക്കാണ് ടീം പുതിയ ജേഴ്സിയിൽ എത്തുന്നത്. ടീമിന്റെ പുതിയ ജേഴ്സിയുടെ ചിത്രം ശിഖർ ധവാൻ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ചൊവ്വാഴ്ചയാണ് ധവാൻ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്. 'പുതിയ ജേഴ്സി, പുതുക്കിയ പ്രചോദനം, പോകാൻ തയ്യാറായി'- ജേഴ്സിയിലുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് ധവാൻ കുറിച്ചു. പര്യടനത്തിൽ ഏകദിന ടീമിലും ട്വന്റി 20 ടീമിലുമാണ് ധവാനുള്ളത്.

നിലവിലെ ജേഴ്സിയെക്കാൾ കടുത്ത നീലയാണ് പുതിയ ജേഴ്സി. 1992ലെ ലോകകപ്പിൽ ഇന്ത്യ ധരിച്ചിരുന്ന ജേഴ്സിക്ക് സമാനമാണ് പുതിയതെന്ന് ചില ക്രിക്കറ്റ് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. എക്കാലത്തെയും മികച്ച ജേഴ്സിയാണിതെന്നാണ് ഒരാളുടെ കമന്റ്.



എംപിഎല്‍ സ്പോർട്സ്, ബൈജുസ് ലേണിംഗ് ആപ്പ് എന്നിവയാണ് സ്പോൺസർമാർ. ഏകദിന മത്സരങ്ങളും ടെസ്റ്റും 20 ട്വന്റി മത്സരങ്ങളും അടങ്ങുന്നതാണ് ഓസ്ട്രേലിയൻ പര്യടനം. 27ന് ഏകദിന മത്സരങ്ങളോടെയാണ് പര്യടനം ആരംഭിക്കുന്നത്.



മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും ടി20 മത്സരങ്ങളും പര്യടനത്തിലുണ്ട്.
Published by: Gowthamy GG
First published: November 24, 2020, 10:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading