ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ശിഖര്‍ ധവാന് സീസണില്‍ ഭേദപ്പെട്ട പ്രകടനമണ് കാഴ്ചവെക്കുന്നത്. ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന ധവാന് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനൊപ്പം നൃത്തം ചവിട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
2018 ല്‍ പുറത്തിറങ്ങിയ പദ്മാവത് എന്ന ചിത്രത്തിലെ 'ഖലിബലി' എന്ന ഗാനരംഗത്തിലെ ചുവടുകളാണ് ഇരുവരും ചവിട്ടുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ധവാന് തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
ഐപിഎല്‍ സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറി താരം ഇതുവരെ നേടിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ നിര്‍ഭാഗ്യത്തിനാണ് താരത്തിന് ആദ്യ സെഞ്ച്വറി നഷ്ടമായത്. 97 റണ്‍സായിരുന്നു മത്സരത്തില്‍ താരം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.