ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ശിഖര്‍ ധവാന്. ബാറ്റുകൊണ്ട് തിളങ്ങാതിരുന്ന പല മത്സരങ്ങളിലും ഫീല്‍ഡിങ്ങില്‍ ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാറുള്ള ധവാന് ഇന്നലെ ഐപിഎല്ലിലും തന്റെ ഫീല്‍ഡിങ് മികവ് പുറത്തെടുത്തിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യപിറ്റല്സും തമ്മിലുള്ള മത്സരത്തിനിടെ സുരേഷ് റെയ്നയെയാണ് ധവാന് മികച്ച ക്യാച്ചിലൂടെ പുറത്താക്കിയത്. 36 പന്തില്‍ 59 റണ്‍സുമായി 'ചിന്നത്തല' തകര്ത്താടവെയായിരുന്നു ധവാന് ടീമിന്റെ രക്ഷകനായത്. സുചിത് എറിഞ്ഞ 15 ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു റെയ്നയുടെ പുറത്താകല്‍.
Also Read: 'നിങ്ങള്‍ മനുഷ്യന് തന്നെയാണോ' വീണ്ടും മിന്നല്‍പ്പിണരായി ധോണി; കണ്ണടച്ച് തുറക്കും മുമ്പ് കൂടാരം കയറിയത് രണ്ട് പേര്റെയ്നയടിച്ച പന്ത് ഓഫ് സൈഡിലേക്ക് ഉയര്‍ന്നപ്പോള്‍ പന്ത് നോക്കിക്കൊണ്ട് പിന്നോട്ടോടുകയായിരുന്നു ധവാന്. പന്ത് താഴ്ന്ന് വന്നപ്പോള്‍ മലക്കം മറിഞ്ഞ് കൊണ്ടാണ് താരം ബോള്‍ കൈപ്പിടിയിലൊതുക്കുന്നത്. സൂപ്പര്‍ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.