ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് പ്രധാന തിരിച്ചടിയായത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കായിരുന്നു. എന്നാല്‍ താന്‍ പരിക്കില്‍ നിന്ന് മോചിതനായെന്നതിന്റെ സൂചനകള്‍ നല്‍കിയിരിക്കുകയാണ് ബോട്ടില്‍ കപ്പ് ചലഞ്ചിലൂടെ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്. ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന്റെ ചലഞ്ച് സ്വീകരിച്ചാണ് ധവാന്റെ പ്രകടനം.
നെറ്റ്സില്‍ പന്തുകൊണ്ട് ബോട്ടിലിന്റെ ക്യാപ്പ് തെറിപ്പിക്കുകയാണ് ധവാനും ചെയ്തിരിക്കുന്നത്. പരിക്കിനു ശേഷം ആദ്യമായാണ് ബാറ്റെടുക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് ധവാന് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ വിരലില്‍ പരിക്കേല്‍ക്കുന്നത്. പരിക്കുമായി കളിച്ച താരം മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. പരിക്കില്‍ നിന്ന് മോചിതനാകുമെന്ന് കരുതി താരത്തെ ആദ്യം സ്ക്വാഡില്‍ നിലനിര്‍ത്തിയിരുന്നെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.