• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തളരില്ല ഈ പോരാളി' പരുക്കേറ്റ വിരലില്‍ പ്ലാസ്റ്ററിട്ടിട്ടും ജിമ്മില്‍ പരിശീലനം നടത്തി ധവാന്‍


Updated: June 14, 2019, 10:30 AM IST
'തളരില്ല ഈ പോരാളി' പരുക്കേറ്റ വിരലില്‍ പ്ലാസ്റ്ററിട്ടിട്ടും ജിമ്മില്‍ പരിശീലനം നടത്തി ധവാന്‍
dhawan

Updated: June 14, 2019, 10:30 AM IST
ലണ്ടന്‍: ലോകകപ്പില്‍ മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കേറ്റ തിരിച്ചടിയായിരുന്നു ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക്. ഓസീസിനെതിരായ മത്സരത്തില്‍ കൈവിരലിന് പരുക്കേറ്റ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. താരത്തിന്റെ വിരലിന് പ്ലാസ്റ്ററിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതൊന്നും തന്നെ പരിശീലനത്തില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് തെളിയിക്കുകയാണ് ധവാന്‍. കൈവിരലിന് പ്ലാസ്റ്ററിട്ടിട്ടും താരം ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ശക്തമായി തിരിച്ചുവരാനുള്ള അവസരമാണിതെന്നും വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പറഞ്ഞുകൊണ്ടാണ് ധവാന്‍ തന്റെ വര്‍ക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടത്.

Also Read: ICC World Cup 2019: ലോകകപ്പില്‍ മഴ കളിച്ചപ്പോള്‍ താരങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു

വിരലിനേറ്റ പരുക്ക് തന്നെ യാതൊരുവിധത്തിലും തളര്‍ത്തുന്നില്ലെന്നും ഉടന്‍ കളത്തിലേക്ക് തിരിച്ചെത്തുമെന്നുമാണ് ധവാന്‍ വീഡിയോയിലൂടെ പറയാതെ പറയുന്നത്. ധവാന്‍ ലീഗ് മത്സരങ്ങള്‍ക്കിടയില്‍ തന്നെ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഇന്നലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പറഞ്ഞിരുന്നു.


ധവാന്റെ പരുക്കിനെക്കുറിച്ച് സംസാരിച്ച വിരാട് താരം രണ്ടോ മൂന്നോ മത്സരം കഴിഞ്ഞാല്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്നായിരുന്നു പറഞ്ഞത്. 'ധവാന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഫിറ്റ്നസ് ടീം നിരീക്ഷിച്ചുവരികയാണ്. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷ' കോഹ്‌ലി പറഞ്ഞു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...