• HOME
  • »
  • NEWS
  • »
  • sports
  • »
  • Shoaib Akhtar| ഓസ്‌ട്രേലിയൻ താരങ്ങളുടെ 'ഷൂയി' ആഘോഷം; അസ്വസ്ഥത പ്രകടിപ്പിച്ച് അക്തർ

Shoaib Akhtar| ഓസ്‌ട്രേലിയൻ താരങ്ങളുടെ 'ഷൂയി' ആഘോഷം; അസ്വസ്ഥത പ്രകടിപ്പിച്ച് അക്തർ

ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

  • Last Updated :
  • Share this:
    ടി20 ലോകകപ്പ് (ICC T20 World Cup) കിരീടം നേടിയ ആഘോഷത്തിൽ ഓസീസ് താരങ്ങള്‍ ഷൂവില്‍ ബിയര്‍ ഒഴിച്ചുകുടിച്ച സംഭവത്തില്‍ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ (Shoaib Akhtar). കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് വളരെപ്പെട്ടെന്ന് വൈറലായി മാറിയിരുന്നു.

    അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) (ICC) ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും (Matthew Wade) മാര്‍ക്കസ് സ്റ്റോയ്നിസും (Marcus Stoinis) വിജയാഘോഷത്തിനിടയില്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാണാന്‍ കഴിയുക. ഓസ്‌ട്രേലിയൻ താരങ്ങളുടെ ഈ വ്യത്യസ്തമായ ആഘോഷത്തിന് എതിരെ അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ടാണ് അക്തർ രംഗത്ത് എത്തിയത്.

    'ഇത് എന്നെ അസ്വസ്ഥനാക്കുന്നു' എന്നാണ് ഓസ്‌ട്രേലിയൻ താരങ്ങളുടെ പ്രവർത്തിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അക്തർ പറഞ്ഞത്. ഓസീസ് താരങ്ങൾ വിജയാഘോഷം നടത്തുന്ന വീഡിയോയ്ക്ക് താഴെയാണ് അക്തർ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കമന്റ് ചെയ്‌തത്‌.

    ഓസ്‌ട്രേലിയൻ സംഘത്തിന്റെ കിരീടധാരണത്തെക്കാൾ ശ്രദ്ധ നേടിയത് അവരുടെ ഈ വിജയാഘോഷമായിരുന്നു. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഓസ്‌ട്രേലിയൻ താരങ്ങളുടെ വിജയാഘോഷങ്ങൾക്ക് നേരെ അക്തർ പ്രകടിപ്പിച്ചത് പോലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.



    Also read- ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ച് വിജയലഹരി നുകർന്ന് ഓസ്‌ട്രേലിയൻ കളിക്കാർ - വീഡിയോ

    എന്നാൽ, ഓസ്ട്രേലിയയില്‍ ഇതു വളരെ സാധാരണമായ ആഘോഷ രീതിയാണ്. പാദരക്ഷകളില്‍ നിന്ന് നേരിട്ട് ബിയര്‍ കുടിക്കുന്ന ഈ ജനപ്രിയ രീതി ഓസ്ട്രേലിയയില്‍ 'ഷൂയി' എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്യാര്‍ഡോയാണ് 'ഷൂയി'(Shoey) ആഘോഷം ലോകമെമ്പാടും ജനപ്രിയമാക്കിയത്. അത് അവരുടെ രാജ്യത്ത് നേരത്തെ തന്നെ ജനപ്രിയമായിരുന്നു. 2016-ലെ ജര്‍മ്മന്‍ ഗ്രാന്‍ഡ് പ്രിയില്‍ പോഡിയത്തില്‍ ഫിനിഷ് ചെയ്തതിന് ശേഷം റിക്യാര്‍ഡോ ഇത് ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായിരുന്ന പോഡിയം ഫിനിഷര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പമായിരുന്നു അന്ന് റിക്കിയാര്‍ഡോ നടത്തിയ ആഘോഷം.

    Also read- T20 World Cup | ഓസീസ് താരങ്ങള്‍ എന്തുകൊണ്ട് ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ചു? ഓസ്‌ട്രേലിയന്‍ ആഘോഷ രീതിയെക്കുറിച്ച് അറിയാം

    2019ലെ ഐപിഎല്ലില്‍ തന്റെ ടീമായ പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ് കിരീടം നേടുകയാണെങ്കില്‍ താന്‍ ഷൂയി ആഘോഷം നടത്തുമെന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രു ടൈ വ്യക്തമാക്കിയിരുന്നു. പക്ഷെ പഞ്ചാബിനു ഇതു സാധിക്കാതിരുന്നതിനാല്‍ താരത്തിന്റെ ആഗ്രഹവും നടന്നില്ല. പ്ലേഓഫ് പോലും കാണാതെയായിരുന്നു സീസണില്‍ പഞ്ചാബ് പുറത്തായത്.

    ഫൈനൽ പോരാട്ടത്തിൽ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്‌ട്രേലിയ 18.5 ഓവറില്‍ 173/2

    Also read- David Warner| വാർണർ റീലോഡഡ്! ഐപിഎല്ലിലെ നിരാശ ലോകകപ്പിൽ തീർത്ത് ഡേവിഡ് വാർണർ; മടങ്ങുന്നത് റെക്കോർഡുമായി

    50 പന്തില്‍ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 38 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) ഓസീസ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

    Also read- ഞാൻ നേരത്തെ ഔട്ടായത് നന്നായി; അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് ക്യാപ്റ്റൻ ഫിഞ്ച്

    നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (Kane Williamson) പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച സ്കോര്‍ നേടിയത്. ദുബായിലെ പിച്ചില്‍ മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളര്‍മാര്‍ക്കെതിരെ വില്യംസണ്‍ സംഹാരതാണ്ഡവമാടിയത്. 48 പന്തില്‍ 85 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.
    Published by:Naveen
    First published: