COVID 19 | പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ - പാക് പരമ്പര നടത്തണം; നിർദ്ദേശവുമായി ഷോയബ് അക്തർ

ഇന്ത്യ 10,000 വെന്റിലേറ്ററുകൾ പാകിസ്ഥാന് നൽകിയാൽ എല്ലാക്കാലത്തും പാകിസ്ഥാൻ അത് ഓർക്കുമെന്നും അക്തർ പറഞ്ഞു.

News18 Malayalam | news18
Updated: April 9, 2020, 4:01 PM IST
COVID 19 | പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ - പാക് പരമ്പര നടത്തണം; നിർദ്ദേശവുമായി ഷോയബ്   അക്തർ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 9, 2020, 4:01 PM IST
  • Share this:
ഇസ്ലാമബാദ്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിർദ്ദേശവുമായി പാകിസ്ഥാൻ മുൻ പേസർ ഷോയബ് അക്തർ. ഫണ്ട് കണ്ടെത്താൻ മൂന്നു ദിവസത്തെ ഏകദിന പരമ്പര നടത്തണം. ലഭിക്കുന്ന തുക ഇരു രാജ്യങ്ങളും കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി പങ്കിട്ടെടുക്കണമെന്നും താരം നിർദ്ദേശിച്ചു.

2007നു ശേഷം ഇരു രാജ്യങ്ങളും ഒരു മുഴുനീള പരമ്പര കളിച്ചിട്ടില്ല. ഏഷ്യാ കപ്പിലും ഐസിസി ലോകകപ്പിലുമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഭീകരാക്രമണങ്ങളും നയതന്ത്രപരമായ പ്രശ്നങ്ങളും ആയിരുന്നു ഇതിന് കാരണം.

You may also like:COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന
[NEWS]
കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം [NEWS]അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി [NEWS]

"ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടത്തണമെന്നാണ് നിർദ്ദേശിക്കുന്നത്. വിരാട് സെഞ്ച്വറി അടിച്ചാൽ ഞങ്ങൾ സന്തോഷിക്കും. ബാബർ അസം സെഞ്ച്വറി അടിച്ചാൽ നിങ്ങൾ സന്തോഷിക്കും. ഫീൽഡിൽ എന്ത് സംഭവിക്കുന്നുവെന്നതിനേക്കാൾ ഇരു ടീമുകളും ഈ കളികളിൽ ജേതാക്കളായിരിക്കും" - അക്തർ പി ടി ഐയോട് പറഞ്ഞു.

കളി കാണാൻ നിരവധി ആളുകൾ ഉണ്ടായിരിക്കും. എത്ര ഫണ്ടാണോ ലഭിക്കുന്നത് അത് തുല്യമായി വീതിച്ച് ഇന്ത്യ സർക്കാരിനും പാക് സർക്കാരിനും ഈ മഹാമാരിക്ക് എതിരായ പോരാട്ടത്തിനായി നൽകണമെന്ന് 44കാരനായ താരം പറഞ്ഞു.

 



ദുബായ് പോലെയുള്ള ഇരുരാജ്യങ്ങൾക്കും സമ്മതമായ ലൊക്കേഷനിൽ കളി നടത്താമെന്നും അക്തർ നിർദ്ദേശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 10,000 വെന്റിലേറ്ററുകൾ പാകിസ്ഥാന് നൽകിയാൽ എല്ലാക്കാലത്തും പാകിസ്ഥാൻ അത് ഓർക്കുമെന്നും അക്തർ പറഞ്ഞു.

First published: April 9, 2020, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading