• HOME
  • »
  • NEWS
  • »
  • sports
  • »
  • ആരാണ് ഇഷ്ടപ്പെട്ട ബോളിവുഡ് നടൻ? മനസ്സ് തുറന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ

ആരാണ് ഇഷ്ടപ്പെട്ട ബോളിവുഡ് നടൻ? മനസ്സ് തുറന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. കളിയും കാര്യവും കൗതുകവുമുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്

ഷുഹൈബ് അക്തർ

ഷുഹൈബ് അക്തർ

  • Share this:
    വെടിയുണ്ട പായുന്ന വേഗത്തിലുള്ള തന്റെ ബൗളിങ്ങിലൂടെ ഒരുകാലത്ത് എതിർ ടീമുകളിലെ ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്നു മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തർ. അക്കാലത്ത് എത്ര പ്രഗത്ഭനായ ബാറ്റ്സ്മാൻ ആണെങ്കിലും അക്തറിന്റെ ബൗളിങ്ങിനു മുന്നിൽ ഒരിക്കലെങ്കിലും പതറാത്തവർ ചുരുക്കമായിരുന്നു. എന്നാൽ കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിനു പുറത്തും തന്റെ പ്രഹരശേഷിയുള്ള വാക്കുകളുമായി നിറഞ്ഞു നിൽക്കുന്നയാളാണ് ഷുഹൈബ്.

    പാകിസ്ഥാനിലേത് പോലെ തന്നെ ഇന്ത്യയിലും അക്തറിന് നിരവധി ആരാധകരുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്.

    ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സജീവമാണ് ഈ മുൻ പാകിസ്ഥാൻ പേസ് ബൗളർ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവാദത്തിലേർപ്പെടാനും അക്തർ സമയം കണ്ടെത്താറുണ്ട്. അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. കളിയും കാര്യവും കൗതുകവുമുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്.

    ഇതിൽ ഒരാൾ ചോദിച്ചത് അക്തറിന് ഇഷ്ടപ്പെട്ട ബോളിവുഡ് സിനിമാ നടൻ ആരാണ് എന്നായിരുന്നു. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ പേരാണ് ഉത്തരമായി നൽകിയത്. സൽമാൻ ഖാനെ ടാഗ് ചെയ്ത്, ഷർട്ട് ധരിക്കാതെ മസിലുകളുമായി നിൽക്കുന്ന സല്ലുവിന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തു.



    സൽമാൻ ഖാന് ഇന്ത്യയിൽ മാത്രമല്ല പാകിസ്താനിലും നിരവധി ആരാധകർ ഉണ്ടെന്നതിനാൽ ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. മാത്രമല്ല ഷുഹൈബ് അക്തർ ആദ്യമായല്ല സൽമാൻ ഖാനോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുന്നതും. മുമ്പൊരിക്കൽ ഒരു ഇന്റർവ്യൂവിൽ തന്റെ ആത്മകഥ എപ്പോഴെങ്കിലും സിനിമ ആക്കിയാൽ സൽമാൻ ഖാൻ തന്നെ തന്റെ വേഷത്തിൽ അഭിനയിക്കണം എന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. മുമ്പ് ബോളിവുഡ് ചിത്രമായ ഗ്യാങ്സ്റ്റർ റിലീസ് ആയപ്പോൾ, ഷൈനി അഹൂജ അഭിനയിച്ച റോളിൽ താനാണ് അനുയോജ്യനെന്ന് സൽമാൻ ഖാൻ പറഞ്ഞതായി അക്തർ വെളിപ്പെടുത്തിയിരുന്നു. അക്തറിനെ കാണാൻ ഒരു ഗ്യാങ്സ്റ്റർ ലുക്ക് ഉണ്ടെന്നാണ് സൽമാൻ പറഞ്ഞത്.

    അതേസമയം, മറ്റൊരു ആരാധകൻ പാക്കിസ്ഥാൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെയോ എ സ്ക്വാഡിന്റെയോ ബൗളിങ് കോച്ച് ആവണമെന്ന്
    അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ ആരാധകന്റെ ഈ ആവശ്യം അക്തർ തള്ളിക്കളഞ്ഞു.

    ഒരു കാലത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രതിഭാധനനായ ഫാസ്റ്റ് ബൗളറായിരുന്ന ഷുഹൈബ് അക്തർ ടീമിനു വേണ്ടി 46 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 178 വിക്കറ്റുകളും 163 ഏകദിന മത്സരങ്ങളിൽ നിന്നായി 247 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ ഒരു കളിയിൽ 10 വിക്കറ്റ് എന്ന നേട്ടം രണ്ടു പ്രാവശ്യവും അഞ്ച് വിക്കറ്റ് എന്ന നേട്ടം 12 പ്രാവശ്യം നേടിയിട്ടുണ്ട്.

    Keywords: Shoaib Akhtar, Pakistan, Cricket, Bowler, Salman Khan, Bollywood, ഷുഹൈബ് അക്തർ, പാക്കിസ്ഥാൻ, ക്രിക്കറ്റ്, ബൗളർ, സൽമാൻ ഖാൻ, ബോളിവുഡ്
    Published by:user_57
    First published: