നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shoaib Akhtar |'എന്ത് മനോഭാവത്തിലാണ് നിങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചത്?; ടീം ഇന്ത്യയോട് ഷോയിബ് അക്തര്‍

    Shoaib Akhtar |'എന്ത് മനോഭാവത്തിലാണ് നിങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചത്?; ടീം ഇന്ത്യയോട് ഷോയിബ് അക്തര്‍

    'എന്തിനാണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത്? രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് താഴ്ത്തിയത് എന്തിനാണ്?'- അക്തര്‍ ചോദിച്ചു.

    Shoaib Akhtar

    Shoaib Akhtar

    • Share this:
      ഐസിസി ടിന്റി 20 ലോകകപ്പില്‍ (ICC T20 World Cup) ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ(India) സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ(India) വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

      ഇപ്പോഴിതാ കിവീസിനെതിരായ തോല്‍വിയില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷോയിബ് അക്തര്‍(Shoaib Akhtar). എന്ത് മാനസികാവസ്ഥയിലും മനോഭാവത്തിലുമാണ് ഇന്ത്യ കളിക്കുന്നതെന്ന് അക്തര്‍ ചോദിച്ചു. 'എന്തിനാണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത്? രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് താഴ്ത്തിയത് എന്തിനാണ്? ഹാര്‍ദിക് പാണ്ഡ്യ കുറച്ച് നേരത്തെ പന്തെറിയേണ്ടതായിരുന്നു. ഇന്ത്യയുടെ ഗെയിം പ്ലാന്‍ എന്താണെന്ന് നമുക്ക് മനസിലാകുന്നില്ല. ഇന്ത്യന്‍ സ്‌ക്വാഡ് സമ്പൂര്‍ണ പരാജയമായിരുന്നു. വെറും ശരാശരി പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ടീമിന്റെ ബൗളിങ് സൈഡ് വളരെ മോശമാണ്.'- അക്തര്‍ പറഞ്ഞു.

      ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ട്; ബിസിസിഐക്ക് ഉപദേശവുമായി മൈക്കല്‍ വോണ്‍

      ന്യൂസിലന്‍ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കാഴ്ച വെച്ച ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ച നേരിടവെ അവര്‍ കളിക്കുന്നത് 2010 ലെ ക്രിക്കറ്റാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ച വോണ്‍, അന്നത്തെ കാലത്ത് നിന്ന് കളി ഏറെ മുന്നോട്ട് പോയെന്നും പറഞ്ഞു.

      വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത വോണ്‍, രാജ്യത്ത് ലഭ്യമായ പ്രതിഭകളുടെ അളവ് ഉപയോഗിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആവശ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യ ഈ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായേക്കാമെന്നും ടീമിലെ പ്രതിഭകളുടെ ഇതു വരെയുള്ള മനോഭാവവും, സമീപനവും ശരിയായ രീതിയിലായിരുന്നില്ലെന്നും ഇതിനോടൊപ്പം വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

      Read also: Virat Kohli |മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി

      ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കളികാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു വഴിയും മൈക്കല്‍ വോണ്‍ ഉപദേശിച്ചു. വിദേശ ലീഗുകളില്‍ അവരെ കളിക്കാന്‍ അനുവദിക്കണമെന്നാണ് വോണ്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്.

      ന്യൂസിലന്‍ഡിനെതിരെയും പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ ഇക്കുറി ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വലിയ മാര്‍ജിനില്‍ വിജയം നേടുകയും ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് ഇത്തവണ സെമിയിലേക്ക് കടക്കാനാകൂ.
      Published by:Sarath Mohanan
      First published:
      )}