ടി20 ലോകകപ്പ്(T20 World Cup) ഫൈനലില്‍ ഇന്ത്യയെ(India) തങ്ങള്‍ക്ക് എതിരാളികളായി കിട്ടണമെന്ന് പാകിസ്ഥാന്(Pakistan) മുന്‍ പേസര്‍ ഷോയിബ് അക്തര്‍(Shoaib Akhtar). ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ തങ്ങല് അതിയായി ആഗ്രഹിക്കുന്നെന്നും ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അക്തര്‍ പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു.
ആദ്യ കളിയില്‍ മാത്രം ജയിച്ചത് പോരാ, ഫൈനലിലും തങ്ങള്‍ക്ക് ഇന്ത്യയെ പാരാജയപ്പെടുത്തണമെന്നാണ് അക്തര്‍ പറയുന്നത്. ഫൈനലില്‍ ഇന്ത്യയെ തങ്ങല്‍ക്ക് എതിരാളിയായി കിട്ടണമെന്ന മുന്‍ പാക് താരത്തിന്റെ പരാമര്‍ശത്തിന് ചുവടുപിടിച്ച് നിരവധി പാക് ആരാധകരാണ് സമാന അഭിപ്രായം നടത്തുന്നത്.
'ഞങ്ങള്‍ ഫൈനലില്‍ ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. കാരണം നിങ്ങളെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഫൈനലില്‍ ഇന്ത്യക്ക് മറ്റൊരു 'മൗക്ക' നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.'- അക്തര്‍ പറഞ്ഞു.
'ഞാന്‍ ഈ 'മൗക്ക' എന്ന വാക്ക് ഉപയോഗിച്ചതിന്റെ കാരണം, അത് ഇപ്പോള്‍ തമാശയല്ല എന്നതാണ്. പരസ്യങ്ങള്‍ ഉണ്ടാക്കിയാലും രസിച്ചാലും കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ ഒരു രാഷ്ട്രത്തെയാണ് കളിയാക്കുന്നത്, അത് വളരെ അഭിമാനമുള്ള രാഷ്ട്രമാണ്(പാകിസ്ഥാന്). ഇത് ഇപ്പോള്‍ തമാശയല്ല, കാരണം ഇത് ഒരു രാജ്യത്തെ മുഴുവന്‍ വേദനിപ്പിക്കുന്നു'- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Rashid Khan |ഇന്ത്യ മനക്കോട്ട കെട്ടണ്ട; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഞങ്ങള്‍ സെമിയില്‍ കയറും; വെല്ലുവിളിച്ച് റാഷിദ് ഖാന്
ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. ഇപ്പോഴിതാ ഗ്രൂപ്പ് 2ല്‍ നിന്ന് ഇന്ത്യയെയും(Team India) ന്യൂസിലന്‍ഡിനേയും മറികടന്ന് അഫ്ഗാനിസ്ഥാന് സെമിയില്‍ എത്തുമെന്ന അവകാശവാദവുമായി എത്തുകയാണ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്.
കിവീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിക്കാന്‍ ടീം സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നും അഫ്ഗാന് താരം പറഞ്ഞു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാന് പുറമെ സെമിയിലെത്താന്‍ കിവീസും ഇന്ത്യയും അഫ്ഗാനും വാശിയോടെ മുന്നേറുമ്പോഴാണ് റാഷിദിന്റെ വാക്കുകള്‍.
നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്ഗാനിസ്ഥാന്-ന്യൂസിലന്‍ഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. കളിയില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ പാകിസ്ഥാന് പിന്നാലെ കിവീസ് സെമിയിലേക്ക് എത്തും. അതിന് അനുവദിക്കില്ലെന്നാണ് അഫ്ഗാന് മുന്‍ നായകന് കൂടിയായ റാഷിദ് ഖാന് പറയുന്നത്. 'ന്യൂസിലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയാണ് കാണുന്നത്. ഉയര്‍ന്ന റണ്‍റേറ്റില്‍ തന്നെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കും. ഞങ്ങള്‍ സെമി ഫൈനലില്‍ കയറും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നത്'- റാഷിദ് ഖാന് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനായി തങ്ങള്‍ മാനസികമായി ഒരുങ്ങിയെന്നും റാഷിദ് ഖാന് പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.