നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shoaib Akhtar |'നാളെ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇവിടെ വലിയ ബഹളമാകും': ഷോയിബ് അക്തര്‍

    Shoaib Akhtar |'നാളെ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇവിടെ വലിയ ബഹളമാകും': ഷോയിബ് അക്തര്‍

    ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന്‍ ജയിച്ചാല്‍ സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന ബഹളങ്ങളെക്കുറിച്ച് പറയുകയാണ് ഷോയിബ് അക്തര്‍.

    Shoaib akhtar

    Shoaib akhtar

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. ഇന്ത്യയുടെ(India) പ്രതീക്ഷകളത്രയും ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍(New Zealand vs Afghanistan)  മത്സരത്തിലാണ്. നമീബിയക്കെതിരെ ഇന്ത്യ എത്ര മാര്‍ജിനലില്‍ വിജയിച്ചാലും ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് ഒരു രക്ഷയുമില്ല.

      ഇപ്പോഴിതാ ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന്‍ ജയിച്ചാല്‍ സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന ബഹളങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ പാക് താരം ഷോയിബ് അക്തര്‍(Shoaib Akhtar). നേരത്തെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ തന്നെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലായില്‍ കൂടിയാണ് അക്തറിന്റെ പ്രതികരണം.

      അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ അത് സമൂഹമാധ്യമങ്ങളില്‍ വലിയ ഒച്ചപ്പാടായിരിക്കുമെന്നാണ് അക്തര്‍ പറയുന്നത്. നിരവധി ചോദ്യങ്ങളായിരിക്കും ഇത് സംബന്ധിച്ച് ഉയരുക. കൂടുതല്‍ വിവാദങ്ങളിലേക്ക് ഞാനില്ല. ഇതിനെക്കുറിച്ച് പറയാനും താല്‍പര്യമില്ല. ന്യൂസിലന്‍ഡിന് മേല്‍ പാകിസ്ഥാന് വന്‍ പ്രതീക്ഷകളാണ്. എന്നിരുന്നാലും ന്യൂസിലന്‍ഡ് തന്നെയാണ് മികച്ച ടീം. അവര്‍ക്ക് അഫ്ഗാനിസ്ഥാനെ തോല്‍പിക്കാനാകും- അക്തര്‍ പറഞ്ഞു.

      അതേസമയം, ന്യൂസിലന്‍ഡ് ടീം, സ്‌കോട്ട്ലന്‍ഡിനെതിരെയും നമീബിയക്കെതിരെയും കളിച്ച രീതി നോക്കുകയാണെങ്കില്‍ ഇന്ത്യക്ക് ചെറിയ പ്രതീക്ഷയുണ്ട് താനും. തുടക്കത്തില്‍ തകരുന്ന ന്യൂസിലന്‍ഡിനെയാണ് ഈ മത്സരങ്ങളില്‍ കണ്ടത്. എന്നാല്‍ അഫ്ഗാനെപ്പോലെ ക്രിക്കറ്റില്‍ കുറച്ചെങ്കിലും അനുഭവ സമ്പത്തുള്ള ടീമിന് ആ തകര്‍ച്ച മുതലാക്കാനാകും എന്നാണ് വിലയിരുത്തല്‍.

      ഞായറാഴ്ച അബുദാബിയിലാണ് അഫ്ഗാന്‍- ന്യൂസിലന്‍ഡ് മത്സരം. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ. അഫ്ഗാന്‍ അട്ടിമറി ജയം നേടിയാല്‍ തിങ്കളാഴ്ച രാത്രിയിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് സെമിപ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് വിരാട് കോലിക്കും സംഘത്തിനും മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പകരും.

      Shoaib Akhtar |'ഇന്ത്യ ഫൈനലില്‍ വരണം, ഫൈനലിലും തോല്‍പ്പിച്ചാലെ ഞങ്ങള്‍ക്ക് സമാധാനമാകൂ': വെല്ലുവിളിച്ച് ഷോയിബ് അക്തര്‍

      ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ(India) തങ്ങള്‍ക്ക് എതിരാളികളായി കിട്ടണമെന്ന് പാകിസ്ഥാന്‍(Pakistan) മുന്‍ പേസര്‍ ഷോയിബ് അക്തര്‍. ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ തങ്ങല്‍ അതിയായി ആഗ്രഹിക്കുന്നെന്നും ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അക്തര്‍ പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു.

      'ഞങ്ങള്‍ ഫൈനലില്‍ ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. കാരണം നിങ്ങളെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഫൈനലില്‍ ഇന്ത്യക്ക് മറ്റൊരു 'മൗക്ക' നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'- അക്തര്‍ പറഞ്ഞു.

      'ഞാന്‍ ഈ 'മൗക്ക' എന്ന വാക്ക് ഉപയോഗിച്ചതിന്റെ കാരണം, അത് ഇപ്പോള്‍ തമാശയല്ല എന്നതാണ്. പരസ്യങ്ങള്‍ ഉണ്ടാക്കിയാലും രസിച്ചാലും കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ ഒരു രാഷ്ട്രത്തെയാണ് കളിയാക്കുന്നത്, അത് വളരെ അഭിമാനമുള്ള രാഷ്ട്രമാണ്(പാകിസ്ഥാന്‍). ഇത് ഇപ്പോള്‍ തമാശയല്ല, കാരണം ഇത് ഒരു രാജ്യത്തെ മുഴുവന്‍ വേദനിപ്പിക്കുന്നു'- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
      Published by:Sarath Mohanan
      First published:
      )}