നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

    Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

    മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറഞ്ഞത് സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ്.

    അക്തർ

    അക്തർ

    • Share this:
      ഐപിഎല്‍ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ(ICC T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ (Pakistan) നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികള്‍ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് (Virat Kohli) വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

      രണ്ട് ടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈര്യം മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കരുത്ത് കാട്ടിയത്.

      ഇപ്പോഴിതാ പാകിസ്ഥാന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷോയിബ് അക്തര്‍ (Shoaib Akhtar). ഇത് ഐപിഎല്ലല്ല ലോകകപ്പാണെന്നും ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ സാധ്യമാകില്ലെന്നുമാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.

      അതേ സമയം മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറഞ്ഞത് സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ്. അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക.

      T20 World Cup| ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്

      ലോകകപ്പുകളിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളിൽ ആധിപത്യം ഇന്ത്യക്കാണ്. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്കെതിരെ ജയം നേടാൻ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ലോകകപ്പുകളിൽ പാകിസ്ഥാന് ഇന്ത്യക്കെതിരെ ജയം നേടാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യ താരമായ വിരേന്ദർ സെവാഗ്.

      ലോകകപ്പ് വേദികളിലുള്ള വമ്പൻ പോരാട്ടങ്ങൾക്ക് മുൻപ് വെറുതെ വാചകമടിക്കാൻ ഇന്ത്യ നിൽക്കാറില്ലെന്നും അതാണ് പാക് ടീമിനെതിരെ ഇന്ത്യയുടെ വിജയരഹസ്യമെന്നുമാണ് സെവാഗ് പറഞ്ഞത്. "സമ്മർദ്ദ നിമിഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യൻ താരങ്ങളുടെ മികവും വെറുതെ വാചക കസർത്ത് നടത്തുന്നതിന് പകരം മത്സരത്തിന് വേണ്ടി തയാറെടുക്കുന്നതിന് പ്രാമുഖ്യം നൽകുന്നതുമാണ് ലോകകപ്പ് മത്സരങ്ങളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയെടുത്ത ഈ മേധാവിത്വത്തിന്റെ കാരണം." - സെവാഗ് പറഞ്ഞു.

      "ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് അവരുടെ വാര്‍ത്താ അവതാരകരുടെ ഭാഗത്ത് നിന്നെല്ലാം വലിയ അവകാശവാദങ്ങളും വീരവാദങ്ങളുമെല്ലാം ഉയരാറുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്നും അത്തരം കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഫലത്തിൽ സമ്മർദമില്ലാതെ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയാറുണ്ട്." - സെവാഗ് കൂട്ടിച്ചേർത്തു.
      Published by:Sarath Mohanan
      First published:
      )}