HOME /NEWS /Sports / Shoaib Akhtar | 'വിവാഹം വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു': ഷോയിബ് അക്തര്‍

Shoaib Akhtar | 'വിവാഹം വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു': ഷോയിബ് അക്തര്‍

വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോഹ്ലി ചെയ്യേണ്ടതെന്ന് അക്തര്‍ പറഞ്ഞു.

വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോഹ്ലി ചെയ്യേണ്ടതെന്ന് അക്തര്‍ പറഞ്ഞു.

വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോഹ്ലി ചെയ്യേണ്ടതെന്ന് അക്തര്‍ പറഞ്ഞു.

  • Share this:

    ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള (Anushka Sharma) വിവാഹം വിരാട് കോഹ്ലിയുടെ (Virat Kohli) ബാറ്റിങ്ങിനെ മോശകരമായി ബാധിച്ചെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍ (Shoaib Akhtar). 29ആം വയസ്സില്‍ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോഹ്ലി ചെയ്യേണ്ടതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു.

    വിരാട് കോഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം താരങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

    'കോഹ്ലി ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഉചിതം. കോഹ്ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ റണ്‍സ് നേടി കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ 10-12 വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല' - അക്തര്‍ പറഞ്ഞു.

    'വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, നിങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ കുറച്ചുകാലം കൂടി അതില്‍ ശ്രദ്ധിക്കണമായിരുന്നു. ആരാധകര്‍ക്ക് കോലിയെന്ന് വച്ചാല്‍ ജീവനാണ്. ആ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ആരാധകര്‍ നല്‍കുന്ന സ്‌നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നല്‍കാന്‍ കോലിയും ബാധ്യസ്ഥനാണ്' - അക്തര്‍ കൂട്ടിച്ചേര്‍ത്തു.

    ക്രിക്കറ്റ് താരങ്ങള്‍ക്ക് 14-15 വര്‍ഷമാണ് ശരാശരി കരിയര്‍. അതില്‍ 5-6 വര്‍ഷമാണ് മികവിന്റെ ഔന്നത്യത്തില്‍ ഉണ്ടാകുക. കോഹ്ലിയെ സംബന്ധിച്ച് ആ വര്‍ഷങ്ങള്‍ കടന്നുപോയി. ഇനി കോഹ്ലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണെന്നും അക്തര്‍ പറഞ്ഞു.

    S Sreesanth |ഐപിഎല്‍ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്ത് ശ്രീശാന്ത്; അടിസ്ഥാന വില അറിയാം

    ഐപിഎല്‍ 15ആം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി (Mega auction) പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു. താര ലേലത്തിനായി മലയാളി സ്റ്റാര്‍ പേസര്‍ എസ് ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    Also read: Virat Kohli |സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയത്തെ പിന്നിലാക്കി കിംഗ് കോഹ്ലി; റണ്‍വേട്ടയില്‍ ചരിത്രനേട്ടം

    കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ലേലത്തിന് പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. 1214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.

    ചില വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, സാം കറെന്‍, ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ലേലത്തില്‍ നിന്നും പിന്‍മാറിയവരുടെ കൂട്ടത്തിലുണ്ട്.

    First published:

    Tags: Anushka Sharma, Shoaib Akhtar, Virat kohli