• HOME
 • »
 • NEWS
 • »
 • sports
 • »
 • അക്തറിനെ പരസ്യമായി അപമാനിച്ച് അവതാരകൻ; ചാനൽ ചർച്ച നിർത്തി താരം ഇറങ്ങിപ്പോയി

അക്തറിനെ പരസ്യമായി അപമാനിച്ച് അവതാരകൻ; ചാനൽ ചർച്ച നിർത്തി താരം ഇറങ്ങിപ്പോയി

വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്, മുൻ ഇംഗ്ലീഷ് താരമായ ഡേവിഡ് ഗോവർ, പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ് തുടങ്ങിയവർ അക്തറിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

Shoaib Akhtar

Shoaib Akhtar

 • Last Updated :
 • Share this:
  ടി20 ലോകകപ്പുമായി (ICC T20 World Cup) ബന്ധപ്പെട്ട ടിവി ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷോയിബ് അക്തർ (Shoaib Akhtar). ചർച്ചയ്ക്കിടെ ചാനല്‍ അവതാരകന്‍ പരസ്യമായി അപമാനിച്ചതിനെ തുടർന്നായിരുന്നു അക്തർ ഇറങ്ങിപ്പോയത്.

  പാകിസ്ഥാന്റെ ലോകകപ്പിലെ വിജയം ചർച്ച ചെയ്ത പാക് ടിവി ചാനൽ പിടിവി സ്പോർട്സിന്റെ (PTV Sports) തത്സമയ പരിപാടിയിൽ നിന്നുമാണ് അക്തർ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയതിന് പിന്നാലെ തന്നെ താരം ചാനലിന്റെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചു.

  ചർച്ചയ്ക്കിടെ ലോകകപ്പിൽ പാക് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെ കണ്ടെത്തിയത് മുൻ പാകിസ്ഥാൻ ക്രിക്കറ്ററായ അഖ്വിബ് ജാവേദും പാകിസ്ഥാനിലെ ടി20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലാഹോർ ക്വലാന്‍ഡേഴ്‌സുമാണെന്ന് അക്തർ പ്രതിപാദിച്ചു. അവതാരകൻ ഇതിനിടയിൽ ഉന്നയിച്ച ചില ചോദ്യങ്ങൾ അവഗണിച്ചായിരുന്നു അക്തർ ഇക്കാര്യം പറഞ്ഞത്.

  അക്തർ പറഞ്ഞ കാര്യത്തിൽ അവതാരകനായ നുമാൻ നിയാസ്‌ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും തുടർന്ന് പാകിസ്ഥാൻ താരത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നു. 'നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം.ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്'' - നിയാസ് പറഞ്ഞു.

  അവതാരകന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച അക്തർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്, മുൻ ഇംഗ്ലീഷ് താരമായ ഡേവിഡ് ഗോവർ, പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ് തുടങ്ങിയവർ അക്തറിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരോടെല്ലാം ക്ഷമാപണം നടത്തിയാണ് അക്തർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോയത്.

  Also read- ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍; മറുപടിയുമായി ഹര്‍ഭജനും; ട്വിറ്ററില്‍ തമ്മിലടിച്ച് താരങ്ങള്‍

  അക്തർ ഇറങ്ങി പോകുമ്പോൾ കൂടെയുണ്ടായിരുന്ന അതിഥികളുടെ മുഖത്ത് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഞെട്ടൽ ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിൽ അവതാരകൻ പരിപാടി തുടരുകയാണ് ചെയ്തത്.

  ഇതിനുശേഷം ട്വിറ്ററിലൂടെ അക്തർ താൻ ഇറങ്ങിപ്പോവാനുള്ള കാരണം വിശദീകരിച്ച് രംഗത്ത് വരികയും ചെയ്തു. "അവിടെ നടന്നത് ശരിക്കും അപമാനകരമായ ഒരു സംഭവം തന്നെയായിരുന്നു. പരിപാടിയിൽ സർ വിവ് റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ എന്നിവരെപ്പോലെയുള്ള ഇതിഹാസങ്ങളുടേയും എനിക്കൊപ്പം കളിച്ച സഹതാരങ്ങളുടെയും പരിപാടി കാണുന്ന ലക്ഷോപലക്ഷം ആളുകളുടെയും മുന്നിൽ വെച്ച് എന്നോട് തീർത്തും പരുഷവും മ്ലേച്ഛവുമായ രീതിയിലാണ് അവതാരകനായ നിയാസ് എന്നോട് പെരുമാറിയത്. എന്നിട്ടും അദ്ദേഹത്തെ കളിയാക്കുകയിരുന്നു ഞാൻ എന്നും പറഞ്ഞ് പ്രശ്‌നം രമ്യമായി പരിഹരിച്ച് ചർച്ച മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമെന്ന നിലയിൽ ഞാൻ അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ചു. എന്നാൽ തിരിച്ച് മാപ്പ് പറയാൻ അദ്ദേഹം തയാറായില്ല. ഇതോടെ എനിക്ക് വേറെ വഴിയില്ലായിരുന്നു. അപമാനിതനായിരിക്കുന്നതിലും ഭേദം അവിടുന്ന് ഇറങ്ങി പോവുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി." - അക്തർ പറഞ്ഞു.

  Also read- Irfan Pathan| 'പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്'

  Also read- Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

  പാകിസ്ഥാന് വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് അക്തര്‍. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന അക്തര്‍. താരത്തെ അപമാനിച്ച നുമാൻ നിയാസിനെതിരെ പ്രതിഷേധം ശക്തമാണ്.
  Published by:Naveen
  First published: