ഇംഗ്ലണ്ടിനെതിരായ സീരീസിന് മുമ്പ് ഇന്ത്യയിലെത്തി ഭാര്യ സാനിയ മിർസയ്ക്കും മകനുമൊപ്പം സമയം ചെലവഴിക്കാൻ പാക് ബാറ്റ്സ്മാൻ ഷുഐബ് മാലിക്കിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. കോവിഡ‍് 19 ലോക്ക്ഡൗണിനെ തുടർന്ന് സാനിയയേയും മകനേയും അഞ്ച് മാസമായി പിരിഞ്ഞു കഴിയുകയായിരുന്നു ഷുഐബ്.
ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ഇതിന് മുമ്പ് ഇന്ത്യയിലെത്തി കുടുംബത്തിനൊപ്പം അൽപ്പനാൾ കഴിയണമെന്നായിരുന്നു ഷുഐബിന്റെ ആവശ്യം.
ഷുഐബിന്റെ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും അംഗീകരിച്ചതിനെ തുടർന്നാണ് യാത്ര സാധ്യമാകുന്നത്. ജുലൈ 24ന് ഷുഐബ് സീരീസിനായി എത്തും. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം താരം ടീമിനൊപ്പം ചേരും.
ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷുഐബ് ട്വന്റി-20 മത്സരങ്ങൾക്കായാണ് ഇംഗ്ലണ്ടിലെത്തുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.