നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • '2017 ല്‍ കോഹ്‌ലി ചെയ്ത അതേ തെറ്റ്' ഫീല്‍ഡിങ് തെരഞ്ഞെടുത്ത സര്‍ഫ്രാസിനെതിരെ ഷൊയ്ബ് അക്തര്‍

    '2017 ല്‍ കോഹ്‌ലി ചെയ്ത അതേ തെറ്റ്' ഫീല്‍ഡിങ് തെരഞ്ഞെടുത്ത സര്‍ഫ്രാസിനെതിരെ ഷൊയ്ബ് അക്തര്‍

    അന്ന് 338 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 158 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു

    sarfraz ahmed

    sarfraz ahmed

    • News18
    • Last Updated :
    • Share this:
      ഓള്‍ഡ്ട്രാഫോഡ്: ഇന്ത്യക്കെതിരായ ലോകകപ്പ മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ മുന്‍ താരം ഷൊയ്ബ് അക്തര്‍. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോഹ്‌ലി വരുത്തിയ അതേ തെറ്റ് തന്നെയാണ് സര്‍ഫ്രാസ് ഇന്ന് ചെയ്തതെന്നാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കവെയാണ് സൂപ്പര്‍ താരം വിമര്‍ശനവുമായെത്തുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ടോസ് ലഭിച്ച വിരാട് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അന്ന് 338 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 158 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു.

      Also Read: 'സെഞ്ച്വറി പിന്നിട്ട രോഹിത്ത് വീണു' പാകിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

      ഇന്നത്തെ മത്സരത്തിലെ രോഹിത്തിന്റെ സെഞ്ച്വറിയുടെയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ കുതിക്കുകയാണ്. 43 ഓവര്‍ പിന്നിടുമ്പോള്‍ 281 ന് 2 എന്ന നിലയിലാണ് ഇന്ത്യ.



      First published: