ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുമ്പോഴും ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ ബോള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പശുത്തോല് ലഭിക്കാത്തതാണ് ക്രിക്കറ്റ് ബോള്‍ വ്യവസായത്തിന് തിരിച്ചടിയായിരിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതാണ് പശുത്തോലിന്റെ ക്ഷാമത്തിന് കാരണമായത്.
ജിഎസ്ടിയും മറ്റു സാമ്പത്തിക പരിഷ്കരണങ്ങളും വന്നതോടെ പ്രതിസന്ധിയിലായ ബോള്‍ നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഗോവധ നിരോധനവും. ലോകകപ്പ് അടുത്തതോടെ രാജ്യത്ത് ക്രിക്കറ്റ് ബോളുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ അതിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാലങ്ങളായി ഉത്തര്‍പ്രദേശിലെ യൂണിറ്റുകളില്‍ നിന്നായിരുന്നു രാജ്യത്തെ പല ബോള്‍ നിര്‍മ്മാണ യൂണിറ്റുകളിലേക്കും പശുത്തോല് എത്തിയിരുന്നത്. എന്നാല്‍ അവയില്‍ പലതും അടച്ചുപൂട്ടിയതോടെ ബോള്‍ നിര്‍മാണത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് നിര്‍മാതാക്കള്‍.
ചെറുകിട നിര്‍മാതാക്കള്‍ മുതല്‍ ബോള്‍ നിര്‍മാണ കമ്പനിയായ ബിഡിഎം പോലുള്ളവയും കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണിപ്പോള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് ലെതര്‍ ഇറക്കുമതി ചെയ്ത് വിപണി പിടിക്കാമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ബിഡിഎം ഉടമ രാകേഷ് മഹാജന് ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. പോത്തുകളുടെ തോല് ക്രിക്കറ്റ് ബോളുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നതും നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.