നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യന്‍ ടീമിനുള്ളിലെ കോഹ്ലി ആരാധകര്‍! നെറ്റ്സിലെ കോഹ്ലിയുടെ ബാറ്റിംഗ് ആസ്വദിച്ച് താരങ്ങള്‍, വീഡിയോ

  ഇന്ത്യന്‍ ടീമിനുള്ളിലെ കോഹ്ലി ആരാധകര്‍! നെറ്റ്സിലെ കോഹ്ലിയുടെ ബാറ്റിംഗ് ആസ്വദിച്ച് താരങ്ങള്‍, വീഡിയോ

  ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും കോഹ്ലിയുടെ ബാറ്റിംഗ് ആവോളം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

  News18

  News18

  • Share this:
   സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്ത്യന്‍ ടീമിലുമുണ്ട് കോഹ്ലിക്ക് കട്ട ആരാധകര്‍. നിലവില്‍ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിനായി കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍.

   ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നെറ്റ്സില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ഐസിസി പങ്കുവെച്ചിരുന്നു. വീഡിയോ വളരെപെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനും(Ishan Kishan) ശ്രേയസ് അയ്യരും(Shreyas iyer) കോഹ്ലിയുടെ ബാറ്റിംഗ് ആവോളം ആസ്വദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
   View this post on Instagram


   A post shared by ICC (@icc)

   നെറ്റ്‌സില്‍ കോഹ്ലിയുടെ പരിശീലനം കഴിയുന്നതുവരെ രണ്ട് പേരും അവിടെത്തന്നെ തുടര്‍ന്നു. 15 അംഗ ടീമിലുള്ള ഇഷാന്‍ കിഷന് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയിട്ടില്ല. ശ്രേയസ് അയ്യര്‍ സ്റ്റാന്‍ഡ് ബൈ പ്ലെയറായി ടീമിനൊപ്പം തുടരുകയാണ്.

   ഇത്തവണത്തെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ടീം ഇന്ത്യയെ തോല്‍പിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റണ്‍സ് 13 പന്ത് ശേഷിക്കേ പാകിസ്ഥാന്‍ മറികടന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഒരിക്കല്‍ക്കൂടി തന്റെ മാറ്ററിയിച്ച വിരാട് കോഹ്ലി 49 പന്തില്‍ 57 റണ്‍സുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.

   '130 കി.മി വേഗതയിലുള്ള പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിട്ടുള്ളൂ, ഷഹീന്‍ അഫ്രീദിയുടേത് പറ്റില്ല': മാത്യു ഹെയ്ഡന്‍

   ടി20 ലോകകപ്പില്‍ പാക് ബൗളര്‍മാരുടെ അതിവേഗ പന്തുകളാണ് ഇന്ത്യയെ തോല്‍പിച്ചതെന്ന വിലയിരുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ താരവും പാകിസ്ഥാന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

   'കളിയിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാന്‍ വലിയ ധൈര്യമാണ് ഷഹീന്‍ കാണിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറിയാണ് ഷഹീന്‍ അഫ്രീദിയില്‍ നിന്ന് കണ്ടത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്ക്ക് എതിരെ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണ്'- ഹെയ്ഡന്‍ പറഞ്ഞു.

   ഇന്ത്യന്‍ ഓപ്പണര്‍മാരെ തകര്‍ത്ത ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ മത്സരത്തില്‍ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന്‍ തന്റെ അടുത്ത ഓവറില്‍ ലോകേഷ് രാഹുലിന്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്‌പെല്ലില്‍ ടോപ്പ് സ്‌കോറര്‍ വിരാട് കോഹ്ലിയുടെ (57) വിക്കറ്റും ഷഹീന്‍ സ്വന്തമാക്കി.

   മത്സരത്തില്‍ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്ഥാനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്.
   Published by:Sarath Mohanan
   First published:
   )}