നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • I P L | രണ്ടാം ഘട്ട മത്സരങ്ങളില്‍ തിരിച്ചുവരവിനൊരുങ്ങി ശ്രേയസ് അയ്യര്‍, പന്തിന്റെ ക്യാപ്റ്റന്‍സി തെറിക്കുമോ?

  I P L | രണ്ടാം ഘട്ട മത്സരങ്ങളില്‍ തിരിച്ചുവരവിനൊരുങ്ങി ശ്രേയസ് അയ്യര്‍, പന്തിന്റെ ക്യാപ്റ്റന്‍സി തെറിക്കുമോ?

  'ടീമിപ്പോള്‍ മികച്ച നിലയിലാണ് ഉള്ളത്. പട്ടികയില്‍ ഒന്നാമതാണ്. എന്നെ സംബന്ധിച്ച് അത് തന്നെയാണ് പ്രധാനം.'

  ശ്രേയസ് അയ്യര്‍

  ശ്രേയസ് അയ്യര്‍

  • Share this:
   ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ശാസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ നിര്‍ത്തിവെച്ച ഈ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുമ്പോള്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ടീം മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍. തന്റെ പരിക്ക് പൂര്‍ണമായും ഭേദമാകുന്നതായും ഐ പി എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അയ്യര്‍ പറഞ്ഞു. ഇതോടെ ശ്രേയസിന് പകരം നായകസ്ഥാനത്തെത്തിയ റിഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുമോ എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

   യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് താരം ആരാധകരുമായി തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. ടീം ഉടമസ്ഥരാണ് ആരാണ് നായകനാവേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും യൂട്യൂബ് ചാനലിനോട് ശ്രേയസ് അയ്യര്‍ പറഞ്ഞു. 'പരിക്കില്‍ ഞാന്‍ വളരെയേറെ നിരാശനായി മാറിയിരുന്നുവെങ്കിലും ഇപ്പോള്‍ പരിക്ക് ഭേദമായി വരികയാണ്. ചികിത്സയുടെ അവസാന ഘട്ടത്തിലാണ്. ഒരു മാസം കൊണ്ട് തന്നെ പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായി കളി തുടങ്ങാമെന്നാണ് വിശ്വസിക്കുന്നത്. ഐ പി എല്ലില്‍ കളിക്കാന്‍ കഴിയുമെന്ന് കരുതുന്നു അതിനാണ് ഇപ്പോഴത്തെ എല്ലാ പരിശീലനവും. തിരിച്ചെത്തുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന് എനിക്കറിയില്ല. അത് ടീം ഉടമകളുടെ കൈയിലാണ്. ടീമിപ്പോള്‍ മികച്ച നിലയിലാണ് ഉള്ളത്. പട്ടികയില്‍ ഒന്നാമതാണ്. എന്നെ സംബന്ധിച്ച് അത് തന്നെയാണ് പ്രധാനം. ടീം ഐ പി എല്‍ ട്രോഫി നേടണമെന്നതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും'- ശ്രേയസ് അയ്യര്‍ വിശദമാക്കി.

   ഐ പി എല്ലിന് മുമ്പ് ശ്രേയസിന് പരിക്ക് പറ്റിയത് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന് വന്‍ തിരിച്ചടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന സീസണില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഡല്‍ഹി ടീം ഫൈനല്‍ വരെ എത്തിയിരുന്നു. ഫൈനലില്‍ മുംബൈയോടാണ് ഡല്‍ഹി തോറ്റത്. തകര്‍പ്പന്‍ പ്രകടനമായിരുന്നു ഡല്‍ഹി ടീം ടൂര്‍ണമെന്റിലുടനീളം കാഴ്ച വെച്ചത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഡല്‍ഹി ടീം മാനേജ്‌മെന്റ് നായകനായി തിരഞ്ഞെടുത്തത്. നായക വേഷത്തില്‍ പരിചയ സമ്പത്തുണ്ടായിരുന്ന അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിമൂന്നുകാരനായ റിഷഭ് നായകനായത്.

   മാനേജ്‌മെന്റിന്റെ ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചെങ്കിലും ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ടീം കാഴ്ച വെച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്ഥിരതയും പക്വതയാര്‍ന്നതുമായ പ്രകടനത്തിലൂടെ പന്ത് ടീമിന് മികച്ച പിന്തുണ തന്നെയാണ് നല്‍കിയത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം. സെപ്റ്റംബറില്‍ ദുബായിലാണ് ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുക.
   Published by:Sarath Mohanan
   First published:
   )}