നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Shreyas Iyer | ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്, ലങ്കാഷെയറുമായി കരാറൊപ്പിട്ടു

  Shreyas Iyer | ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്, ലങ്കാഷെയറുമായി കരാറൊപ്പിട്ടു

  ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറിനും സൗരവ് ഗാംഗുലിയ്ക്കും വി വി എസ് ലക്ഷ്മണിനുമൊക്കെ പിന്‍ഗാമിയാവാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

  shreyas iyer

  shreyas iyer

  • Share this:
   മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റിലെ യുവ താരം ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും. ഈ വർഷത്തെ റോയൽ ലണ്ടൻ കപ്പിലെ ലങ്കാഷെയറിനു വേണ്ടിയാണ് താരം ഇറങ്ങുക. ഏകദിന ടൂര്‍ണമെന്‍റായ റോയല്‍ ലണ്ടന്‍ കപ്പില്‍ മത്സരിക്കാൻ ജൂലൈ 15 ന് ശ്രേയസ് ലണ്ടനിൽ എത്തും. ശേഷം ഒരു മാസത്തോളം ശ്രേയസ് ലങ്കാഷെയർ ടീമിനൊപ്പം ഉണ്ടാകും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ട്വിറ്ററിലൂടെയാണ് ലങ്കാഷെയർ ടീം പുതിയ കരാർ വിവരം പുറത്തുവിട്ടത്.

   അടുത്തമാസം തുടങ്ങാനിരിക്കുന്ന ഐ പി എല്ലിന് ശേഷമാണ് താരം ലണ്ടനിലേക്ക് പോവുക. ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഇത്തവണത്തെ ഐ പി എല്‍ നടക്കുന്നത്. റോയൽ ലണ്ടൻ കപ്പിൽ കളിക്കാൻ അവസരം ലഭിച്ചത് തനിക്കു ലഭിക്കുന്ന ആദരവായി കാണുന്നെന്ന് താരം പ്രതികരിച്ചു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറിനും സൗരവ് ഗാംഗുലിയ്ക്കും വി വി എസ് ലക്ഷ്മണിനുമൊക്കെ പിന്‍ഗാമിയാവാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിചേർത്തു. ഓൾഡ് ട്രഫോഡിലെ സ്റ്റേഡിയത്തിലെ കാണികളെയും സഹകളിക്കാരെയും കാണാനുള്ള ആകാംഷയിലാണ് താണെന്നും ശ്രേയസ് പറഞ്ഞു.

   Also Read- India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

   ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഈ ടീമിന്റെ ഭാഗമായിട്ടുണ്ട്. ഈ ടീമിൽ കളിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. ശ്രേയസിന് മുമ്പ് ഫറൂഖ് എഞ്ചിനീയര്‍, മുരളി കാര്‍ത്തിക്, ദിനേശ് മോംഗിയ, വി വി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് ലങ്കാഷെയറിനു വേണ്ടി കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരങ്ങൾ.

   നാളെ തുടങ്ങാനിരിക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് ശ്രേയസ് ഇപ്പോൾ. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി20യിൽ ശ്രേയസിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യൻ ടീം ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അവസാന അഞ്ചു ടി20 മത്സരങ്ങളിൽ നിന്നും 40.33 ശരാശരിയിൽ 121 റൺസ് താരം നേടി. ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ 26കാരനായ ശ്രേയസ് പാതി മലയാളിയാണ്. 2017ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ ശ്രേയസ് ഇന്ത്യക്കായി 21 ഏകദിനങ്ങളിലും 29 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ഒരു സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും ശ്രേയസ് നേടിയിട്ടുണ്ട്.

   News summary: Shreyas Iyer has been signed for the Royal London Cup which will be played from July 22 to August 19.

   Keywords- Shreyas Iyer, English county cricket, Lancashire, Shreyas Iyer English county cricket, Sourav Ganguly
   Published by:Anuraj GR
   First published:
   )}