നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ബാറ്റിങ്ങിന് പുറമെ കിടിലൻ മാജിക്കും വശമുണ്ട്; സിറാജിനെ അമ്പരപ്പിച്ച് ശ്രേയസ് അയ്യർ

    ബാറ്റിങ്ങിന് പുറമെ കിടിലൻ മാജിക്കും വശമുണ്ട്; സിറാജിനെ അമ്പരപ്പിച്ച് ശ്രേയസ് അയ്യർ

    അയ്യർ നടത്തിയ മാജിക്ക് കണ്ട് അമ്പരന്ന സിറാജിന്റെ ഭാവം ചുരുങ്ങിയ നിമിഷം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

    Image: BCCI, Twitter

    Image: BCCI, Twitter

    • Share this:
      ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. പരമ്പര തൂത്തുവാരിയത് വലിയ സംഭവമായി കാണേണ്ടതില്ല എങ്കിലും ലോകകപ്പിലെ നിരാശ നൽകുന്ന പ്രകടനത്തിൽ നിന്നും മോചനം നേടാൻ ഇന്ത്യൻ ടീമിന് ഇത് സഹായകമാകും. ലോകകപ്പിൽ കളിച്ച നിരയിൽ നിന്നും വലിയ മാറ്റങ്ങളുമായാണ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി രോഹിത് ശർമയും പരിശീലകനായി രാഹുൽ ദ്രാവിഡും സ്ഥാനമേറ്റ പരമ്പരയിൽ മുൻനിര താരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിക്കുകയും യുവതാരങ്ങൾക്ക് അവസരം നൽകുകയുമാണ് ഇന്ത്യ ചെയ്തത്.

      പരമ്പര ജയത്തിന് ശേഷം ആരാധകർക്ക് മറ്റൊരു സമ്മാനം നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്ററായ ശ്രേയസ് അയ്യർ (Shreyas Iyer). ഡ്രസിങ് റൂമിൽ വെച്ച് സഹതാരമായ സിറാജിന് (Mohammed Siraj) മുന്നിലാണ് അയ്യർ മജീഷ്യനായി മാറിയത്. കാർഡ് കൊണ്ടുള്ള വിദ്യയാണ് അയ്യർ സിറാജിന് മുന്നിൽ കാഴ്ചവെച്ചത്. അയ്യരുടെ മാജിക്കിന് സാക്ഷിയായി ഋതുരാജ് ഗെയ്ക്വാദും കെ എൽ രാഹുലും ഉണ്ടായിരുന്നു. അയ്യർ നടത്തിയ മാജിക്ക് കണ്ട് അമ്പരന്ന സിറാജിന്റെ ഭാവം ചുരുങ്ങിയ നിമിഷം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ട്വിറ്ററിൽ ബിസിസിഐയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ അയ്യരെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.



      Also read- SL vs WI | നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ടാവുന്നത് എന്തൊരു കഷ്ടമാണ്; ശ്രീലങ്കൻ ബാറ്ററുടെ ഹിറ്റ് വിക്കറ്റ് - വൈറൽ വീഡിയോ

      പരിക്കിൽ നിന്ന് മോചിതനായ ശേഷം ന്യൂസിലൻഡ് പരമ്പരയിലൂടെയാണ് അയ്യർ വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്. ടി20 ലോകകപ്പിൽ റിസർവ് താരമായാണ് അയ്യർ ഉൾപ്പെട്ടിരുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും താരം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നെങ്കിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്നും വെറും 30 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

      Also read- സൂര്യകുമാർ യാദവ് വീണ്ടും ടെസ്റ്റ് ടീമിലേക്ക്? ടീമിനൊപ്പം ചേരാൻ നിർദേശം നൽകി ബിസിസിഐ - റിപ്പോർട്ട്

      സിറാജ് ആദ്യത്തെ ടി20യിൽ കളിച്ചിരുന്നെങ്കിലും കൈ വിരലിനേറ്റ പരിക്ക് മൂലം രണ്ടാമത്തെയും മൂന്നാമത്തെയും ടി20കളിൽ കളിച്ചിരുന്നില്ല. സാരമുള്ള പരിക്ക് അല്ലായിരുന്നെങ്കിലും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാനുള്ളതിനാൽ താരത്തിന് മാനേജ്‌മെന്റ് വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്കിൽ നിന്നും മോചിതനായ താരം ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുകയാണ്.
      Published by:Naveen
      First published:
      )}