ഇന്റർഫേസ് /വാർത്ത /Sports / കോഹ്‌ലിയെക്കാള്‍ മികച്ച നായകന്‍ ശ്രേയസ് അയ്യര്‍; ഐപിഎല്ലിലെ നായകന്മാര്‍ക്ക് മാര്‍ക്കിട്ട് മഞ്ജരേക്കര്‍

കോഹ്‌ലിയെക്കാള്‍ മികച്ച നായകന്‍ ശ്രേയസ് അയ്യര്‍; ഐപിഎല്ലിലെ നായകന്മാര്‍ക്ക് മാര്‍ക്കിട്ട് മഞ്ജരേക്കര്‍

iyer kohli

iyer kohli

പത്തില്‍ ഒമ്പത് മാര്‍ക്ക് ലഭിച്ച ധോണിയാണ് നായകന്മാരില്‍ ഒന്നാമത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മികച്ച നായകരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐപിഎല്ലിലെ മോശം നാകനായാണ് മഞ്ജരേക്കര്‍ വിലയിരുത്തുന്നത്. ഡല്‍ഹി നായകനായ ശ്രേയസ് അയ്യര്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം പട്ടികയില്‍ രണ്ടാമതാണ്.

    മഞ്ജരേക്കറുടെ വിലയിരുത്തല്‍പ്രകാരം ധോണി, രോഹിത് അയ്യര്‍ എന്നിവര്‍ കോഹ്‌ലിയെക്കാള്‍ വളരെ മുന്നിലാണ്. അജിങ്ക്യാ രഹാനെ മാത്രമാണ് വിരാടിനേക്കാല്‍ പിന്നിലുള്ളത്. ശ്രേയസിന്റെ നേതൃത്വത്തില്‍ ചെന്നൈക്കും മുംബൈക്കും പിന്നാലെ ഗ്രൂപ്പിലെ 14 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച് മൂന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ഫിനിഷ് ചെയ്തത്. ഇത് തന്നെയാണ് താരത്തെ ഉയര്‍ത്തിക്കാട്ടാനുള്ള കാരണവും.

    Also Read: ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കേണ്ടത് വിജയ് ശങ്കറല്ല; നിര്‍ദേശവുമായി ഗൗതം ഗംഭീര്‍

    പത്തില്‍ ആറുമാര്‍ക്കാണ് മഞ്ജരേക്കര്‍ കോഹ്‌ലിക്ക് നല്‍കിയത്. രഹാനയ്ക്ക് ലഭിച്ചത് അഞ്ചുമാര്‍ക്കും. പത്തില്‍ ഒമ്പത് മാര്‍ക്ക് ലഭിച്ച ധോണിയാണ് നായകന്മാരില്‍ ഒന്നാമത്. ഫോമിലല്ലാതിരുന്ന സീനിയര്‍ താരം ഷെയ്ന്‍ വാട്സണ് ധോണി അമിത പിന്തുണ നല്‍കിയെന്നു പറഞ്ഞാണ് മഞ്ജരേക്കര്‍ ഒരു പോയന്റ് കുറച്ച് ഒമ്പത് മാര്‍ക്ക് നല്‍കിയത്.

    മുംബൈയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയ്ക്കും ഡല്‍ഹിക്ക് ആദ്യ പ്ലേ ഓഫ് വിജയം സമ്മാനിച്ച ശ്രേയസ് അയ്യര്‍ക്കും എട്ടു വീതം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. മങ്കാദിങ്ങിലൂടെ വിവാദ നായകനായെങ്കിലും കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന് അദ്ദേഹം ഏഴ് മാര്‍ക്ക് ലഭിച്ചു. സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ഏഴു മാര്‍ക്ക് തന്നെയാണ്.

    First published:

    Tags: Chennai super kings, Hardik pandya, IPL 2019 Final, MI vs CSK Final, Mumbai indians, ഐപിഎൽ 2019, ഐപിഎൽ ഫൈനൽ, ചെന്നൈ സൂപ്പർകിങ്സ്, ധോണി, മുംബൈ ഇന്ത്യൻസ്, രോഹിത് ശർമ