നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shreyas Iyer |നാല് വര്‍ഷമായി വാട്‌സാപ്പ് ഡിപി മാറ്റാതെ ശ്രേയസ് അയ്യരുടെ അച്ഛന്‍; കാരണം ഇതാണ്

    Shreyas Iyer |നാല് വര്‍ഷമായി വാട്‌സാപ്പ് ഡിപി മാറ്റാതെ ശ്രേയസ് അയ്യരുടെ അച്ഛന്‍; കാരണം ഇതാണ്

    കഴിഞ്ഞ നാല് വര്‍ഷക്കാലമായി സന്തോഷിന്റെ വാട്സാപ്പ് ഡിപി ശ്രേയസ് 2017ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്.

    Credit; Twitter

    Credit; Twitter

    • Share this:
      ന്യൂസിലന്‍ഡിനെതിരായ(New Zealand) ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട സ്‌കോറിലാണ് ടീം ഇന്ത്യ(Team India). ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികള്‍ നേടിയ ശ്രേയസ് അയ്യര്‍(Shreyas Iyer), രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ആദ്യ ദിനം മികച്ച രീതിയില്‍ അവസാനിപ്പിച്ചത്. 136 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും രണ്ട് സിക്സുകളും സഹിതം 75 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നില്‍ക്കുന്നു. 100 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജഡേജയാണ് അയ്യര്‍ക്ക് കൂട്ട്.

      ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരുടെ അരങ്ങേറ്റ(Debut) മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് അയ്യര്‍ക്ക് തന്റെ ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. മകന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് ശ്രേയസിന്റെ അച്ഛന്‍ സന്തോഷ് അയ്യര്‍. ടി20, ഏകദിനം എന്നിവയേക്കാള്‍ ടെസ്റ്റില്‍ മകന്‍ കളിക്കുന്നത് കാണാനാണ് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതെന്നാണ് സന്തോഷ് അയ്യര്‍ പറയുന്നത്.

      കഴിഞ്ഞ നാല് വര്‍ഷക്കാലമായി സന്തോഷിന്റെ വാട്സാപ്പ് ഡിപി(Whatsapp dp) ശ്രേയസ് 2017ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ് ചിത്രം. ഇപ്പോഴിതാ, 2017 മുതല്‍ തന്റെ ഈ വാട്ട്സാപ്പ് ഡിപി ഒരിക്കലും മാറ്റാത്തത് എന്തുകൊണ്ടാണെന്ന് സന്തോഷ് വ്യക്തമാക്കിയിരിക്കുകയാണ്.

      ഈ പരമ്പരയില്‍ ശ്രേയസ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. ശ്രേയസ് ടെസ്റ്റ് ജഴ്സിയില്‍ ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോ അന്നായിരുന്നു സന്തോഷ് വാട്സാപ്പിന്റെ ഡിപ്പിയാക്കിയത്. വൈകാതെ മകന്‍ രാജ്യത്തിനായി ടെസ്റ്റില്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ നാലു വര്‍ഷമായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

      അന്നു മുതല്‍ ഞാന്‍ വാട്സാപ്പ് ഡിപി മാറ്റിയിട്ടില്ല. ഇതായിരിക്കണം അന്തിമ ലക്ഷ്യമെന്നു അവനെ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന്‍ ഇതു മാറ്റാതിരുന്നത്. അതു ഇപ്പോള്‍ സംഭവിച്ചതിന്റെ ത്രില്ലിലാണ് താനെന്നും സന്തോഷ് വ്യക്തമാക്കി. ടെസ്റ്റ് ടീമിലെ സ്ഥാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കാന്‍ അവനോടു താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതും വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ വമ്പന്മാര്‍ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നുമാണ് അയ്യര്‍ ടീമില്‍ എത്തുന്നത്. രണ്ടാം വരവില്‍ അയ്യര്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടുകയും ചെയ്തു. അതും മികച്ച ഫോമോടെ. കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ തകരുമെന്ന ഘട്ടത്തിലായിരുന്നു അയ്യരുടെ രക്ഷാപ്രവര്‍ത്തനം. ശ്രേയസ് 136 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയാണ്. അരങ്ങേറ്റത്തില്‍ തന്നെ ശ്രേയസ് അയ്യര്‍ സെഞ്ച്വറി തികയ്ക്കുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുകയാണ്.
      Published by:Sarath Mohanan
      First published:
      )}