• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഈ രാത്രി പപ്പയ്ക്ക്' അര്‍ധ സെഞ്ച്വറിയുമായി ഗില്‍; ഗ്യാലറിയില്‍ നൃത്തം ചവിട്ടി അച്ഛന്‍

'ഈ രാത്രി പപ്പയ്ക്ക്' അര്‍ധ സെഞ്ച്വറിയുമായി ഗില്‍; ഗ്യാലറിയില്‍ നൃത്തം ചവിട്ടി അച്ഛന്‍

ഈ രാത്രി പപ്പയ്ക്ക് അര്‍ഹതപ്പെട്ടതാണ്. പപ്പയ്ക്കും കുടുംബത്തിനും മൂന്ന് ചിയേഴ്സ്

gill

gill

  • News18
  • Last Updated :
  • Share this:
    മൊഹാലി: ഐപിഎല്ലില്‍ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്‍. സീസണില്‍ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരന്‍ പുറത്തെടുക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 49 പന്തില്‍ നിന്ന് 65 രണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മകന്‍ കളത്തില്‍ ഫിഫ്റ്റി ആഘോഷിക്കുമ്പോള്‍ ഗ്യാലറിയില്‍ നൃത്തം ചവിട്ടിയായിരുന്നു അച്ഛന് ലഖ്വീന്ദര്‍ സന്തോഷം പ്രകടിപ്പിച്ചത്.

    മത്സരശേഷം ഗില്‍ മാതാപിതാക്കളെ ഇന്റര്‍വ്യൂ ചെയ്തപ്പോഴും പപ്പയുടെ നൃത്തത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കൊല്‍ക്കത്തന്‍ ടീമിന്റെ ഉടമകളിലൊരാളായ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഗില്ലിന്റെ പിതാവിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു മത്സരശേഷം സംസാരിച്ചത്.

    Also Read: അവസാന മത്സരത്തിനു മുമ്പ് ആരാധകര്‍ക്ക് ഹൃദയത്തില്‍ നിന്നും സന്ദേശവുമായി കോഹ്‌ലിയും ഡി വില്ല്യേഴ്‌സും

    മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഗില്ലിനെ അഭിനന്ദിക്കവെയാണ് ഷാരൂഖ് ഈ രാത്രി പപ്പയ്ക്കുള്ളതാണെന്ന് പറഞ്ഞത്. 'എല്ലാവരും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. ലിന്‍, സന്ദീപ് വാര്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, ഈ രാത്രി പപ്പയ്ക്ക് അര്‍ഹതപ്പെട്ടതാണ്. പപ്പയ്ക്കും കുടുംബത്തിനും മൂന്ന് ചിയേഴ്സ്'.ഗില്ലിന്റെ അച്ഛന്‍ ലഖ്വീന്ദര്‍ സിങ് നൃത്തം ചവിട്ടുന്നതിന്റെ ചിത്രം സഹിതം ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.



    ഇന്നലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഗില്‍ സീസണിലെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നേടിയത്. സീസണിലെ 13 മത്സരങ്ങളില്‍ നിന്ന് 287 റണ്‍സാണ് ഗില്‍ സ്വന്ം പേരില്‍ കുറിച്ചിരിക്കുന്നത്.


    First published: