കൊച്ചി: കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനങ്ങൾ ഒന്നും നടത്തിയില്ലെങ്കിലും സെര്‍ജിയോ സിഡോഞ്ചയെ കൈവിടേണ്ട എന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഒഗ്ബെചെയെ ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്സിസിന്റെ ടീം മാനേജ്മെന്റ് മധ്യനിര താരമായ സിഡോഞ്ചയെയും നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
ജംഷദ്പൂരില്‍ നിന്ന് ആയിരുന്നു കഴിഞ്ഞ സീസണ് അവസാനം സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച സിഡോഞ്ച മൂന്ന് അസിസ്റ്റും ഒരു ഗോളും ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളര്‍ന്നു വന്ന താരമാണ് സെര്‍ജിയോ സിഡോഞ്ച.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകള്‍ക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.