ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിൽ വീരചരിത്രം രചിച്ച് ഡച്ച് അത്‌ലറ്റായ സിഫാൻ ഹസ്സൻ. വീണിടത്ത് നിന്നും വിജയവഴിയിലേക്ക് കുതിച്ചവരുടെ ഗണത്തിലേക്ക് തന്റെയും പേര് എഴുതി ചേർത്തിരിക്കുകയാണ് ഈ ഡച്ച് താരം.
ഇന്ന് രാവിലെ നടന്ന 1500 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിക്കുന്നതിനിടയില്‍ ട്രാക്കില്‍ വീണ സിഫാന്‍ അവിടെ നിന്ന് എഴുന്നേറ്റ് കുതിച്ചത് ഒന്നാം സ്ഥാനത്തേക്ക്. മത്സരത്തിൽ അവസാന ലാപ്പിന്റെ തുടക്കത്തില്‍ കെനിയന്‍ താരം എഡിനയുടെ ദേഹത്ത് തട്ടി സിഫാൻ വീഴുകയായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ ഡച്ച് താരം ഒരുക്കമായിരുന്നില്ല. ശരവേഗത്തില്‍ എഴുന്നേറ്റ് ഓട്ടത്തില്‍ താളം വീണ്ടെടുത്ത് അവസാന സ്ഥാനത്ത് നിന്ന് ഓരോരുത്തരെയായി മറികടന്ന് താരം നടത്തിയ മുന്നേറ്റം കായിക പ്രേമികളുടെ മനസ്സിൽ നിന്നും അത്രപെട്ടെന്ന് മായില്ല.
ഓരോരുത്തരെ മറികടന്ന് മുന്നിലേക്കെത്തിയ താരം ഒടുവില്‍ ഓസ്‌ട്രേലിയയുടെ ജെസീക്ക ഹള്ളിനേയും അമേരിക്കയുടെ എലിനര്‍ പ്യൂരിയറേയും മറികടന്ന് ഒന്നാമതെത്തുകയും, ഹീറ്റ്‌സ് രണ്ടില്‍ നിന്ന് നേരിട്ട് സെമി ഫൈനല്‍ യോഗ്യതയും നേടുകയും ചെയ്തു.
- Fell during the 1500m heats.
- Got up and won the race.
- Entered the 5000m final.
- Secured #NED's first #Athletics gold since 1992. pic.twitter.com/8rJQhtcRI8
1500 മീറ്റര്‍ പിന്നിടാന്‍ നാല് മിനിറ്റും 05.17 സെക്കന്റുമാണ് ഡച്ച് താരം എടുത്ത സമയം. എത്യോപ്യന്‍ വംശജയായ സിഫാന്‍ 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം നേടിയ താരമാണ്.
എന്നാൽ താരത്തിന്റെ പോരാട്ടം അവിടെ അവസാനിച്ചിരുന്നില്ല. പിന്നീട് വൈകുന്നേരം നടന്ന 5000 മീറ്ററില്‍ രണ്ട് തവണ ലോക ജേതാവ് ആയ കെനിയയുടെ ഹെലന്‍ ഒബിരിയെ പിന്തള്ളി സ്വര്‍ണവും ഡച്ചു താരം സ്വന്തം പേരില്‍ കുറിച്ചു. ഇനി 1500, 10,000 മീറ്ററുകളില്‍ കൂടി സ്വര്‍ണം നേടി ഒളിമ്പിക്സിൽ ചരിത്ര നേട്ടം സ്വന്തമാക്കാനാവും ഡച്ച് താരത്തിന്റെ ശ്രമം. ഓഗസ്റ്റ് നാലിനാണ് 1500 മീറ്റർ സെമി മത്സരം നടക്കുന്നത്. 10,000 മീറ്ററിലെ ഫൈനൽ ഓഗസ്റ്റ് ഏഴിനും നടക്കും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.