• HOME
  • »
  • NEWS
  • »
  • sports
  • »
  • PV Sindhu | സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ കിരീടം പി.വി സിന്ധുവിന്

PV Sindhu | സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ കിരീടം പി.വി സിന്ധുവിന്

ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്

  • Last Updated :
  • Share this:
    സിംഗപ്പൂര്‍ ഓപ്പണ്‍ (Singapore Open) ബാഡ്മിന്‍റണ്‍ കിരീടം ഇന്ത്യന്‍ താരം പി.വി സിന്ധുവിന് (P.V Sindhu). ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്.

    മൂന്ന് ഗെയിമുകള്‍ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

    ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലും സിന്ധു വിജയം നേടിയിരുന്നു. ആദ്യ ഗെയിം വെറും 12 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ സിന്ധു തുടര്‍ച്ചയായി 13 പോയന്റുകള്‍ നേടിയാണ് ഈ ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. എന്നാല്‍ മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധു ഫൈനല്‍ പ്രവേശനം നേടിയത്.
    Published by:Arun krishna
    First published: