• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെയ്ന് ഹാട്രിക്; കാൽപ്പന്ത് കൊണ്ട് സിക്സറടിച്ച് ഇംഗ്ലണ്ട്

News18 Malayalam
Updated: June 24, 2018, 8:59 PM IST
കെയ്ന് ഹാട്രിക്; കാൽപ്പന്ത് കൊണ്ട് സിക്സറടിച്ച് ഇംഗ്ലണ്ട്
News18 Malayalam
Updated: June 24, 2018, 8:59 PM IST
നൊവോഗാർഡ്: നിലയ്ക്കാതെ പെയ്ത ഇംഗ്ലീഷ് ഗോൾ മഴയിൽ ഒലിച്ചുപോയി പാനമ. ആദ്യ ലോകകപ്പ് കളിക്കുന്ന പാനമയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് ജിയിൽ രണ്ടാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കി. സൂപ്പർ താരം ഹാരി കെയ്നിന്‍റെ ഹാട്രിക്ക് മികവിലായിരുന്നു ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റോൺസ് ഡബിൾ ഗോളടിച്ചു. ജെസെ ലിംഗാർഡ് ഒരു ഗോളുമടിച്ചു.

ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിൽ ആറു ഗോൾ അടിക്കുന്നതെന്ന നേട്ടവും സ്വന്തമാക്കി. ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളടിച്ച് മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ ഒന്നും ചെയ്യാൻ പാനമയ്ക്ക് സാധിച്ചില്ല. ഒടുവിൽ 78-ാം മിനിട്ടിൽ ഫെലിപ്പ് ബെലോയിലൂടെ പാനമ ആശ്വാസഗോൾ കണ്ടെത്തുകയായിരുന്നു.

22, 46, 62 മിനിട്ടുകളിലാണ് ഹാരി ഹെയ്ൻ ഹാട്രിക്ക് കണ്ടെത്തിയത്. ആദ്യ രണ്ട് ഗോൾ പെനാൽറ്റി കിക്കിലൂടെ കണ്ടെത്തിയ ഹാരി കെയ്ൻ ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തി. അഞ്ചു ഗോളാണ് കെയ്നിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാക്കു എന്നിവർ നാലു ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...