ഇന്റർഫേസ് /വാർത്ത /Sports / WTC Final | സൗത്തിയുടെ സിക്‌സര്‍ മുഖത്തു തട്ടി കാണിക്ക് പരിക്ക്, പോണ്ടിങ്ങിന്റെ റെക്കോര്‍ഡും തകര്‍ത്തു

WTC Final | സൗത്തിയുടെ സിക്‌സര്‍ മുഖത്തു തട്ടി കാണിക്ക് പരിക്ക്, പോണ്ടിങ്ങിന്റെ റെക്കോര്‍ഡും തകര്‍ത്തു

കണ്ണിന് താഴെ പന്ത് കൊണ്ട ആരാധകന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തു നിന്ന് ചോരയൊലിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാമായിരുന്നു.

കണ്ണിന് താഴെ പന്ത് കൊണ്ട ആരാധകന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തു നിന്ന് ചോരയൊലിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാമായിരുന്നു.

കണ്ണിന് താഴെ പന്ത് കൊണ്ട ആരാധകന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തു നിന്ന് ചോരയൊലിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാമായിരുന്നു.

  • Share this:

ന്യൂസിലന്‍ഡ് ബൗളിങ് നിരയുടെ കുന്തമുനയാണ് ടിം സൗത്തി. ആധുനിക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയിലും മുന്‍ നിരയിലാണ് താരത്തിന്റെ സ്ഥാനം. നടന്നുകൊണ്ടിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളുവെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീമിന്റെ കഥ കഴിച്ചത് സൗത്തി ആയിരുന്നു. നാല് വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ താരം പിഴുതത്.

ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് നേടിയതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് സൗത്തി ആയിരുന്നു. വാലറ്റത്ത് അദേഹത്തിന്റെ ബാറ്റ് കൊണ്ടുള്ള പ്രകടനമായിരുന്നു ന്യൂസിലന്‍ഡിന് 32 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ഇന്ത്യക്കെതിരെ റണ്‍സുയര്‍ത്താന്‍ കിവീസ് ബാറ്റിങ് നിര വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോള്‍. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 30 റണ്‍സാണ് താരം നേടിയത്. ഷമിക്കെതിരെയും ജഡേജക്കെതിരെയും സൗത്തിയുടെ സിക്‌സറുകള്‍. ഇതില്‍ ജഡേജക്കെതിരെ സൗത്തി പായിച്ച പടുകൂറ്റന്‍ സിക്‌സ് ചെന്ന് പതിച്ചത് സ്‌ക്വയര്‍ ലെഗ് ഗ്യാലറിയില്‍ ഒറ്റക്കിരുന്ന് കളി കാണുകയായിരുന്ന ആരാധകന്റെ മുഖത്താണ് പതിച്ചത്. കണ്ണിന് താഴെ പന്ത് കൊണ്ട ആരാധകന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തു നിന്ന് ചോരയൊലിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാമായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ജഡേജ സൗത്തിയെ ബൗള്‍ഡാക്കി ന്യൂസിലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കളി കാണാനെത്തിയ ആരാധകന്റെ മുഖത്ത് പന്ത് പതിച്ചവീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഈ സിക്‌സര്‍ നേട്ടത്തോടെ മറ്റൊരു നേട്ടവും ഈ ബോളര്‍ പോക്കറ്റിലാക്കി. 79 ടെസ്റ്റില്‍ സൗത്തിയുടെ സിക്‌സര്‍ നേട്ടം 75 ആയിരിക്കുകയാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിക്ക് പോലും ടെസ്റ്റില്‍ 78 സിക്‌സുകളാണുള്ളത്. ടെസ്റ്റ് സിക്സറുകളുടെ എണ്ണത്തില്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ(73) പിന്നിലാക്കാനും താരത്തിനായി. മുന്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം. 101 ടെസ്റ്റില്‍ നിന്ന് 107 സിക്‌സുകളാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 100 സിക്‌സ് നേടിയിട്ടുള്ള ഗില്‍ക്രിസ്റ്റാണ് പട്ടികയില്‍ രണ്ടാമത്. 200 ടെസ്റ്റ് കളിച്ചിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കറും(69), 114 ടെസ്റ്റ് കളിച്ചിട്ടുള്ള എ ബി ഡിവില്ലിയേഴ്‌സുമെല്ലാം(64) ടെസ്റ്റിലെ സിക്‌സ് നേട്ടത്തില്‍ സൗത്തിക്ക് പിന്നിലാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ റിസര്‍വ് ദിനമായ ഇന്ന് തോല്‍വിയും, ജയവും, സമനിലയും തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി മത്സരത്തിന് മുന്നേ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം 3 ഫലങ്ങളും മുന്നിലുണ്ടെന്നത് ആവേശമുയര്‍ത്തുന്നുവെന്നും സൗത്തി പറഞ്ഞു.

First published:

Tags: Cricket fans, India vs New Zealand, Newzealand Cricket, Viral video, WTC Final