HOME » NEWS » Sports » SKILLS NOT YO YO TESTS SHOULD BE PREFERRED FOR SELECTION SAYS VIRENDER SEHWAG NJ TV

യോ-യോ ടെസ്റ്റിനേക്കാൾ പ്രാധാന്യം നൽകേണ്ടത് കളിക്കാരുടെ സ്കില്ലുകൾക്ക്; വിരേന്ദർ സേവാഗ്

ടീം ഫിറ്റ്‌നസ് എന്ന ഘടകം വിരാട് കോഹ്ലിയുടെ മനസില്‍ കടന്നു കൂടിയത് ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമില്‍ നിന്നാവുമെന്നും സെവാഗ്

News18 Malayalam | news18-malayalam
Updated: April 1, 2021, 2:43 PM IST
യോ-യോ ടെസ്റ്റിനേക്കാൾ പ്രാധാന്യം നൽകേണ്ടത് കളിക്കാരുടെ സ്കില്ലുകൾക്ക്; വിരേന്ദർ സേവാഗ്
ടീം ഫിറ്റ്‌നസ് എന്ന ഘടകം വിരാട് കോഹ്ലിയുടെ മനസില്‍ കടന്നു കൂടിയത് ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമില്‍ നിന്നാവുമെന്നും സെവാഗ്
  • Share this:
ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഫിറ്റ്‌നെസിന്റെ പേരില്‍ ഒരു ഇളവും നല്‍കില്ലെന്ന് കോലി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാത്തിയയും പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് കോഹ്ലിയുടെ പ്രസ്താവന വന്നത്.

എന്നാൽ കളിക്കാരുടെ യോ-യോ ടെസ്റ്റിനേക്കാൾ പ്രാധാന്യം നൽകേണ്ടത് അവരുടെ സ്കില്ലിനാണെന്ന് തുറന്നടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ടീം ഫിറ്റ്‌നസ് എന്ന ഘടകം വിരാട് കോഹ്ലിയുടെ മനസില്‍ കടന്നു കൂടിയത് ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമില്‍ നിന്നാവുമെന്നും സെവാഗ്. 2011-12ലെ ഫിറ്റ്‌നസ് ടെസ്റ്റില്‍ ടീമിലെ പകുതി താരങ്ങളും പരാജയപ്പെട്ടതായും സെവാഗ് പറയുന്നു.


'2011-12ലാണ് ഞാന്‍ അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ചത്. അവിടെയുള്ള എല്ലാ കൗണ്ടി ടീമുകള്‍ക്കും അവരുടെ ഡ്രസിങ് റൂമില്‍ ഫിറ്റ്‌നസ് ചാര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ പിന്തുടരുന്ന ഫിറ്റ്‌നസ് സ്റ്റാന്‍ഡേര്‍ഡുകള്‍ അവിടെ നിന്ന് എടുത്തതാണെന്ന് തോന്നുന്നു. 'സെവാഗ് പറഞ്ഞു.

എന്താണ് യോ-യോ ടെസ്റ്റ്‌?

20 മീറ്റർ അകലെ രണ്ട് കോണുകൾ വച്ചിരിക്കും. പരിശോധനയിൽ പങ്കെടുക്കുന്നവർ ബീപ്പ് ശബ്ദം കേൾക്കുമ്പോൾ ട്രാക്കിലൂടെ 20 മീറ്റർ മുന്നോട്ടും അവിടെ നിന്ന് തിരികെ സ്റ്റാർട്ടിങ് പോയിന്റിലും എത്തണം. ആദ്യത്തെ ബീപ്പിന് ശേഷം 20 മീറ്റർ ഓടി എത്തിയതിനു ശേഷം ഒരു ബീപ് ശബ്ദം കേൾക്കും. മൂന്നാമത്തെ ബീപ് കേൾക്കുന്നതിന് മുമ്പ് തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിച്ചേരണം. ഇതിനെ ഒരു ട്രിപ്പ് എന്ന് പറയുന്നു. ഓരോ ട്രിപ്പ് കഴിയുമ്പോഴും ബീപ്പുകൾ നൽകുന്ന സമയം കുറച്ചു കൊണ്ട് വരുന്നു.

Also Read-അനിയൻ മിഥുൻ വാക്കുപാലിച്ചു; ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം

ഓരോ ട്രിപ്പുകൾ അവസാനിക്കുമ്പോഴും ഏഴ് സെക്കന്റ്‌ സമയവും കളിക്കാരന് നൽകും. ടീമില്‍ ഇടം നേടണമെങ്കില്‍ യോ-യോ ടെസ്റ്റ് പാസ്സാവണം എന്ന് ബിസിസിഐ 2018 ല്‍ തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ മാസം യോഗ്യതാ മാര്‍ക്കായ 16.1 ല്‍ നിന്നും 17.1 ലേക്ക് ഉയര്‍ത്തിയിരുന്നു. ഇതുകൂടാതെ 2 കിലോമീറ്റര്‍ ഓട്ടം എന്ന കടമ്പയും പുതിയതായി ബിസിസിഐ ഒരുക്കിയിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരു ടെസ്റ്റ് പാസാകണം എന്നാണ് മാനദണ്ഡം.

Also Read-ഗോള്‍ നിഷേധിച്ചതിൽ ഗ്രൗണ്ട് വിട്ട സംഭവം; റൊണാള്‍ഡോയ്ക്ക് വിലക്കിന് സാധ്യത

കഴിഞ്ഞ കുറേ നാളുകളായി യോ-യോ ടെസ്റ്റ് പാസ്സാവത്തത് കാരണം ധാരാളം പ്രമുഖർ ടീമില്‍ നിന്നും പുറത്തായിട്ടുണ്ട്. അമ്പാട്ടി റായുഡു, സഞ്ജു സാംസണ്‍, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് യോ-യോ ടെസ്റ്റ്‌ കാരണം ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

അടുത്തിടെ രാഹുല്‍ തെവാത്തിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതിനെ തുടർന്നാണ് വിരേന്ദർ സേവാഗ് ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

'ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഓടുന്നതില്‍ പ്രശ്‌നങ്ങളില്ല, ബൗളിംഗ് കാരണം ജോലിഭാരത്തില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ യോ-യോ ടെസ്റ്റ് ജയിച്ചിട്ടില്ല,അതിനാലാണ് അവര്‍ ഇവിടെ ഇല്ലാത്തത്. ഈ മാനദണ്ഡങ്ങള്‍ മുമ്പ് നിലവിലുണ്ടായിരുന്നുവെങ്കില്‍, സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവര്‍ ഇത് പാസാകില്ലായിരുന്നു. എന്റെ സമയത്ത്, ഞങ്ങള്‍ക്ക് അത്തരമൊരു പരീക്ഷണം ഉണ്ടായിരുന്നു, അവിടെ അവര്‍ എല്ലായ്പ്പോഴും 12.5 മാര്‍ക്കിനേക്കാള്‍ കുറവായിരുന്നു.' സേവാഗ് കൂട്ടിചേര്‍ത്തു.
Published by: Naseeba TC
First published: April 1, 2021, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories