നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • INDvsSL|ആശങ്ക അകലുന്നു, ലങ്കൻ താരങ്ങളുടെ ഫലം നെഗറ്റീവ്; പരമ്പര 18ന് തന്നെ

  INDvsSL|ആശങ്ക അകലുന്നു, ലങ്കൻ താരങ്ങളുടെ ഫലം നെഗറ്റീവ്; പരമ്പര 18ന് തന്നെ

  നേരത്തെ 13ന് തുടങ്ങാനിരുന്ന ഏകദിന പരമ്പര ലങ്കന്‍ ക്യാമ്പിലെ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് 18ലേക്കു നീട്ടിവക്കുകയായിരുന്നു.

  Sri Lankan players

  Sri Lankan players

  • Share this:


   ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരകളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അകലുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ലങ്കന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര 18ന് തന്നെ തുടങ്ങാൻ കഴിയുമെന്ന് ഉറപ്പായത്. നേരത്തെ 13ന് തുടങ്ങാനിരുന്ന ഏകദിന പരമ്പര ലങ്കന്‍ ക്യാമ്പിലെ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് 18ലേക്കു നീട്ടിവക്കുകയായിരുന്നു.

   ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ നിലവിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഇതിനിടെയാണ് ടീമിലെ ചിലർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ശേഷം കർശനമായ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വന്ന ലങ്കൻ ടീം വീണ്ടും നടത്തിയ പരിശോധനയിലാണ് നേരത്തെ രോഗബാധ സ്ഥിരീകരിച്ച താരങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയത്.

   ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിനും ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കോവിഡ് സ്ഥിരീകരിച്ചിതിനെ തുടർന്നാണ് പരമ്പര നീട്ടേണ്ടി വന്നത്. ഇരുവർക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ശ്രീലങ്കൻ താരങ്ങളും ബോർഡും തമ്മിൽ പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിന്നിരുന്നതിനാൽ പരമ്പരയ്ക്കുള്ള ടീമിനെ ആദ്യം അവർ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു വന്ന ലങ്കൻ താരങ്ങളിൽ വെറ്ററൻ താരം ഏഞ്ചെലോ മാത്യുസ് ഒഴികെ എല്ലാവരും ഒപ്പുവച്ചതിന് പിന്നാലെ തന്നെ പരമ്പരയ്ക്കുള്ള ടീമിനെ ലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ദസുണ്‍ ഷനാകയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍.

   Also read- യൂറോ കപ്പ്: എതിരാളികളെ ബഹുമാനിച്ച് ഇംഗ്ലണ്ട്; മാൻചീനിയെ പ്രശംസിച്ച് സൗത്ത്‌ഗേറ്റ്, ഇറ്റലിയെ മറികടക്കുക പ്രയാസകരമെന്ന് ഹെൻഡേഴ്സണും

   അതേസമയം, വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയില്‍ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്.

   Also read- നീ ബൗള്‍ ചെയ്യുകയാണോ അതോ ഭിക്ഷ യാചിക്കുകയാണോ? അക്തറിന് വീരു നല്‍കിയ തകര്‍പ്പന്‍ മറുപടി

   മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്.
   Published by:Naveen
   First published:
   )}