നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |തോല്‍വിയിലും തലയുയര്‍ത്തി ഹസരംഗ; തകര്‍പ്പന്‍ ഹാട്രിക്; സ്വന്തമാക്കിയത് ചരിത്രനേട്ടം

  T20 World Cup |തോല്‍വിയിലും തലയുയര്‍ത്തി ഹസരംഗ; തകര്‍പ്പന്‍ ഹാട്രിക്; സ്വന്തമാക്കിയത് ചരിത്രനേട്ടം

  തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റെന്ന ചരിത്ര നേട്ടം തലനാരിഴക്കാണ് ഹസരംഗക്ക് നഷ്ടമായത്.

  Credit: Twitter

  Credit: Twitter

  • Share this:
   ടി20 ലോകകപ്പില്‍(T20 World Cup) ഇന്ന് നടന്ന ദക്ഷിണാഫ്രിക്ക(South Africa)- ശ്രീലങ്ക(Sri Lanka) മത്സരത്തില്‍ ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഹാട്രിക്കും പിറന്നിരിക്കുകയാണ്. ഗ്രൂപ്പ് ഒന്ന് മല്‍സരത്തില്‍ ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ്(Wanindu Hasaranga) റെക്കോര്‍ഡുമായി തിളങ്ങിയത്. ഹാട്രിക്(Hat-Trick) നേടിയ ഹസരങ്ക ടി20 ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് തന്റെ പേരിലാക്കിയത്. 2007ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീയും ഈ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ കര്‍ടിസ് കാംഫറുമാണ് ലോകകപ്പില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മറ്റ് ബൗളര്‍മാര്‍.

   ഇതിനൊപ്പം ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം ബൗളറെന്ന നേട്ടവും ഹസരങ്ക ഇന്ന് സ്വന്തം പേരിലാക്കി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ താരമാണ് ഹസരങ്ക. ബ്രെറ്റ് ലീ, തിസാര പേരേര, ലസിത് മലിംഗ എന്നിവരാണ് ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍. ഇതില്‍ തിസാര പേരെരയും മലിംഗയും ലങ്കന്‍ താരങ്ങളാണ്.

   തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റെന്ന ചരിത്ര നേട്ടം തലനാരിഴക്കാണ് ഹസരംഗക്ക് നഷ്ടമായത്. ഒരു ഓവറിലായിരുന്നില്ല ഹസരംഗയുടെ ഹാട്രിക് നേട്ടം. മറിച്ച് രണ്ട് ഓവറുകളിലെ അടുത്തടുത്ത ബോളുകളിലായിരുന്നു. 15ആം ഓവറിലെ അവസാനത്തെ ബോളില്‍ അപകടകാരിയായ എയ്ഡന്‍ മര്‍ക്രമിനെ ബൗള്‍ഡാക്കിയാണ് ഹസരംഗ ഹാട്രിക്കിലേക്കുള്ള തുടക്കമിട്ടത്. 19 റണ്‍സെടുത്തായിരുന്നു മര്‍ക്രാമിന്റെ മടക്കം. 18ആം ഓവറിലാണ് ഹസരംഗ പിന്നീട് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ തന്നെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റനും ടോപ് സ്‌കോററുമായ ടെംബ ബവുമയെ അദ്ദേഹം പഥും നിസങ്കയുടെ കൈകളില്‍ എത്തിച്ചു. തുടര്‍ന്നു ക്രീസിലെത്തിയത് ഡ്വെയ്ന്‍ പ്രെട്ടോറിയസായിരുന്നു. ആദ്യ ബോള്‍ പ്രെട്ടോറിയസ് രാജപക്‌സയ്ക്കു ക്യാച്ച് നല്‍കിയതോടെ ഹസരംഗ ഹാട്രിക്കും പൂര്‍ത്തിയാക്കുകയായിരുന്നു.
   View this post on Instagram


   A post shared by ICC (@icc)
   \
   തൊട്ടടുത്ത പന്തില്‍ കാഗിസോ റബാടയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ലങ്ക റിവ്യു എടുത്തപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായെങ്കിലും പിച്ച് ചെയ്തത് ലെഗ് സ്റ്റംപിന് പുറത്തായതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്.

   അതേസമയം, ശ്രീലങ്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അവസാന രണ്ടോവറില്‍ ദക്ഷിണാഫ്രിക്കക്ക് 25 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ലഹിരു കുമാരയെ രണ്ടു തവണ അതിര്‍ത്തി കടത്തിയ ഡേവിഡ് മില്ലറാണ്(David Miller) ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 13 പന്തുകള്‍ നേരിട്ട മില്ലര്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ റബാട സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാട ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
   Published by:Sarath Mohanan
   First published:
   )}