നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും ദേശീയ ടീമിൽ; സ്വീഡൻ ടീമിലെത്തുന്നത് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം

    സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും ദേശീയ ടീമിൽ; സ്വീഡൻ ടീമിലെത്തുന്നത് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം

    39-ാം വയസിലും ഇറ്റാലിയൻ സീരി എ മത്സരത്തിൽ ഗോൾവേട്ടക്കാരുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ് നിലവിലെ എ സി മിലാൻ താരമായ സ്ലാറ്റൻ

    zlatan-ibrahimovic

    zlatan-ibrahimovic

    • Share this:
      ദേശീയ ടീമിൽ നിന്ന് വിരമിച്ച് അഞ്ചു വർഷത്തിന് ശേഷം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മടങ്ങി വരുന്നു. സ്വീഡന്റെ റെക്കോർഡ് ഗോൾ സ്കോററാണ് സ്ലാറ്റൻ. സ്വീഡൻ കോച്ചായ ജാനി ആൻഡേഴ്സനാണ് മുപ്പത്തിയൊമ്പതുകാരനായ താരത്തെ ടീമിലേക്ക് കൊണ്ട് വരുന്നത്. ജോർജിയ, കൊസോവോ എന്നിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സര ടീമിൽ താരത്തെ ഉൾപെടുത്തിയിട്ടുണ്ട്.

      2016 ലെ യൂറോ കപ്പിന്റെ ഗ്രൂപ്പ്‌ റൗണ്ടിൽ സ്വീഡൻ പുറത്തായപ്പോഴായിരുന്നു സ്ലാട്ടന്റെ വിരമിക്കൽ പ്രഖ്യാപനം. 116 മത്സരങ്ങളിൽ നിന്നായി 62 ഗോളുകൾ താരം നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഒരു ടി വി അഭിമുഖത്തിൽ ദേശീയ ടീമിൽ തുടർന്നും കളിക്കാൻ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

      തന്റെ കഴിവിൽ തികഞ്ഞ ആത്മവിശ്വാസം കാണിക്കുന്ന തികച്ചും ഏകാധിപത്യ മനോഭാവമുള്ള ഒരു കളിക്കാരനാണ് സ്ലാറ്റൻ. എന്നിരുന്നാലും മൈതാനത്തെ അദേഹത്തിന്റെ പ്രകടനം തന്റെ ശത്രുക്കളെ പോലും ആരാധകരാക്കി മാറ്റുന്നതായിരുന്നു. കളിക്ക് പുറത്തും കളിക്കളത്തിലും സ്ലാറ്റന്റെ വെല്ലുവിളികൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്.

      You May Also Like- കെ.എൽ. രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്; ഇന്ത്യക്ക് തിരിച്ചടിയാകുന്നു

      39-ാം വയസിലും ഇറ്റാലിയൻ സീരി എ മത്സരത്തിൽ ഗോൾവേട്ടക്കാരുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ് നിലവിലെ എ സി മിലാൻ താരമായ സ്ലാറ്റൻ. 14 മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ സ്ലാറ്റൻ നേടിയിരിക്കുന്നു.

      You May Also Like- അന്താരാഷ്ട്ര മത്സരങ്ങൾ കാരണം ഐ പി എൽ നഷ്ടമായേക്കാവുന്ന 6 ക്രിക്കറ്റ് താരങ്ങൾ

      2014 ലെ വേൾഡ് കപ്പ്‌ യോഗ്യതാ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വീഡൻ തോറ്റു പുറത്തായി. ആ ലോകകപ്പിൽ നിങ്ങൾ എന്നെയാണ് മിസ്സ്‌ ചെയ്യാൻ പോകുന്നത് എന്നായിരുന്നു സ്ലാറ്റൻ പ്രതികരിച്ചത്. ഇപ്പോഴത്തെ ടീമിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് 'ദൈവത്തിന്റെ തിരിച്ചു വരവ്' എന്നാണ് താരം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഈ ആറടി 5 ഇഞ്ചുകാരൻ തന്റെ അന്തരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് പത്തൊമ്പതാം വയസിൽ ഫറോ ഐലന്റിനെതിരെയുള്ള മത്സരത്തിലാണ്.

      You May Also Like-  ടോക്കിയോ ഒളിംപിക്സിന് ടിക്കറ്റ് നേടി ശ്രീശങ്കർ, ലോങ് ജംപിൽ ദേശീയ റെക്കോർഡ്

      സ്ലാറ്റൻ ബാഴ്‌സലോണ, പി എസ് ജി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, എ സി മിലാൻ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. തൈകൊണ്ടോ പോലുള്ള ആയോധാന കലകളിലും താരത്തിന് പ്രാവീണ്യമുണ്ട്. ഇതിലൂടെയുള്ള മെയ്‌വഴക്കവും താരത്തിന്റെ കളികളിൽ പ്രകടമാണ്. അസാധാരണമായ ധാരാളം ഗോളുകൾ താരം തന്റെ കരിയറിൽ നേടിയിട്ടുണ്ട്. അതിനാൽ തന്നെ ലോകമൊട്ടാകെയുള്ള ആരാധകരുടെ എണ്ണത്തിലും താരം മുൻപന്തിയിലുണ്ട്.

      News summary: Sweden's record goalscorer Zlatan Ibrahimovic has been recalled to the national team five years after announcing his retirement.
      Published by:Anuraj GR
      First published:
      )}