നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പന്തു ചുരണ്ടലിനു ശേഷം വാര്‍ണറും സ്മിത്തും ആദ്യമായി ഒരുമിച്ച് കളിച്ചു

  പന്തു ചുരണ്ടലിനു ശേഷം വാര്‍ണറും സ്മിത്തും ആദ്യമായി ഒരുമിച്ച് കളിച്ചു

  • Last Updated :
  • Share this:
   മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഇതാദ്യമായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഒരുമിച്ച് കളത്തിലിറങ്ങി. എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ക്രിക്കറ്റിലാണ് വാര്‍ണറും സ്മിത്തും കളത്തിലിറങ്ങിയത്. ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും ഇത്തവണ കളത്തിലിറങ്ങിയത് പരസ്പരം ഏറ്റമുട്ടാനാണെന്നതാണ് കൗതുകം. സതര്‍ലാന്‍ഡിനു വേണ്ടി സ്മിത്ത് കളത്തിലിറങ്ങിയപ്പോള്‍ റാന്‍ഡ്‌വിക്ക് പീറ്റേര്‍ഷാമിന് വേണ്ടിയാണ് വാര്‍ണര്‍ ബാറ്റെടുത്തത്.

   ഇരു താരങ്ങളും കളത്തിലിറങ്ങിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ പ്രിയ താരങ്ങളെ വരവേറ്റത്. ഓസീസ സൂപ്പര്‍ താരങ്ങളായിരുന്ന സ്റ്റീവ് വോയും മിച്ചല്‍ ജോണ്‍സണും കളികാണാനെത്തിയിരുന്നു എന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ മടങ്ങിവരവില്‍ വാര്‍ണര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. സ്റ്റീവ് വോയുടെ മകനായിരുന്നു വാര്‍ണറുടെ വിക്കറ്റെുത്തത്.

   അന്ന് ജഡേജയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; എതിര്‍ത്ത സഹതാരത്തെയും: താരങ്ങളെ അച്ചടക്കം പഠിപ്പിച്ചതിനെക്കുറിച്ച് വോണ്‍

   വ്യക്തിഗത സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സുള്ളപ്പോഴാണ് ഓസ്റ്റിന്‍ വോ വാര്‍ണറുടെ വിക്കറ്റെടുത്തത്. രണ്ട് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു വാര്‍ണറിന്റെ ഇന്നിങ്ങ്‌സ്. എന്നാല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സ്റ്റീവ് സ്മിത്ത 48 റണ്‍സുമായാണ് പുറത്തായത്. മത്സരത്തില്‍ സ്മിത്തിന്റെ ടീം മൂന്ന് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. നായകനായിരുന്ന സ്മിത്തിനെയും ഉപനായകന്‍ വാര്‍ണറെയും 12 മാസത്തേക്കും സ്പിന്നര്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്.

   First published:
   )}