നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Smriti Mandhana| ബിഗ്ബാഷിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സ്‌മൃതി മന്ഥാന; സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ

    Smriti Mandhana| ബിഗ്ബാഷിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സ്‌മൃതി മന്ഥാന; സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ

    വനിതാ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും കൂടിയാണ് സ്‌മൃതി ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.

    Smriti Mandhana (Image: Twitter)

    Smriti Mandhana (Image: Twitter)

    • Share this:
      ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ടി20 ലീഗില്‍ (WBBL) വെടിക്കെട്ട് സെഞ്ചുറി പ്രകടനവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന (Smriti Mandhana). മെല്‍ബണ്‍ റെനഗേഡ്സിനെതിരായ (Melbourne Renegades) മത്സരത്തിൽ 84 പന്തില്‍ 114 റണ്‍സടിച്ച താരം, ഒരുപിടി റെക്കോർഡുകൾ കൂടിയാണ് സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തത്.

      ബിഗ്‌ബാഷിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി സ്വന്തമാക്കിയത്. ഇതിനുപുറമെ മിതാലി രാജിന് (Mithali Raj) ശേഷം ടി20 ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാറ്ററാണ് സ്മൃതി മന്ഥാന. ഓസ്ട്രേലിയന്‍ താരം എല്ലിസ് പെറിക്ക് (Ellyse Perry)  ശേഷം വനിതാ ക്രിക്കറ്റിൽ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. വനിതാ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും കൂടിയാണ് സ്‌മൃതി ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.

      വെടിക്കെട്ട് സെഞ്ചുറിയും ഒരുപിടി റെക്കോർഡുകളും സ്‌മൃതി സ്വന്തമാക്കിയെങ്കിലും സ്വന്തം ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല. റെനഗേഡ്‌സിനെതിരെ നാല് റൺസിന്റെ തോൽവിയാണ് സ്‌മൃതി മന്ഥാനയുടെ ടീമായ സിഡ്‌നി തണ്ടേഴ്സിന് വഴങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് മറ്റൊരു ഇന്ത്യൻ താരമായ ഹർമൻപ്രീത് കൗറിന്റെ (Harmanpreet Kaur) അർധസെഞ്ചുറി പ്രകടനത്തിന്റെ മികവിൽ (55 പന്തില്‍ 81*) നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടേഴ്സിന് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.


      സ്‌മൃതിയുടെ ഇന്നിങ്സിന്റെ ചുവടുപിടിച്ച് റെനഗേഡ്സ് ഉയർത്തിയ ലക്ഷ്യത്തിലേക്ക് തണ്ടേഴ്സ് നീങ്ങിയെങ്കിലും അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ കഴിയാഞ്ഞതാണ് അവർക്ക് തിരിച്ചടിയായത്. ഒരറ്റത്ത് സ്‌മൃതി തകർത്തടിച്ചെങ്കിലും മറുവശത്തെ ബാറ്റർമാർക്ക് താളം കണ്ടെത്താൻ കഴിയാതെ വന്നതോടെ തണ്ടേഴ്സ് പ്രതിരോധത്തിൽ ആവുകയായിരുന്നു. അവസാന ഓവറിൽ 13 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന സിഡ്നി തണ്ടേഴ്സിന് എട്ട് റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഹർമൻപ്രീത് കൗർ എറിഞ്ഞ ഓവറിൽ അവസാന പന്തിൽ സ്‌മൃതി സ്‌ട്രൈക്കിൽ ഉണ്ടായിരുന്നെങ്കിലും ആറ് റൺസ് ജയിക്കാൻ വേണ്ടിയിരുന്ന സ്ഥലത്ത് താരത്തിന് ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്. 64 പന്തില്‍ 14 ഫോറും മൂന്ന് സിക്സും പറത്തിയാണ് മന്ഥാന 114 റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരത്തിൽ അർധസെഞ്ചുറിയിലേക്ക് എത്താൻ 33 പന്തുകളെടുത്ത സ്മൃതി അടുത്ത അർധസെഞ്ചുറി കുറിച്ചത് 24 പന്തുകളിൽ നിന്നുമായിരുന്നു.

      ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ തകർപ്പൻ പ്രകടനത്തിന് പുറമെ ഈവലിന്‍ ജോണ്‍സ് (33 പന്തില്‍ 42), ജെസ് ഡഫിന്‍(22 പന്തില്‍ 33) എന്നിവരുടെ കൂടി ഇന്നിങ്‌സുകളുടെ ബലത്തിലാണ് മികച്ച സ്കോർ നേടിയത്.
      Published by:Naveen
      First published:
      )}