ഇന്റർഫേസ് /വാർത്ത /Sports / ധൻരാജിന് സ്നേഹഗോളുമായി താരനിര; ഐ എം വിജയനും ബൂട്ടിയയും ജോപോൾ അഞ്ചേരിയും സിവി പാപ്പച്ചനും ഒന്നിച്ചിറങ്ങും

ധൻരാജിന് സ്നേഹഗോളുമായി താരനിര; ഐ എം വിജയനും ബൂട്ടിയയും ജോപോൾ അഞ്ചേരിയും സിവി പാപ്പച്ചനും ഒന്നിച്ചിറങ്ങും

dhanraj

dhanraj

കളിക്കളത്തിൽ മരിച്ച ധൻരാജിനായി പാലക്കാട് സ്നേഹ ഗോൾ.

  • Share this:

പാലക്കാട്: കളിക്കളത്തിൽ കുഴഞ്ഞ് വീണ് മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധൻരാജിനായി ഇന്ത്യയുടെ അഭിമാന താരങ്ങൾ ഒന്നിക്കുന്നു. ഇന്ത്യയുടെ അഭിമാന താരങ്ങളായ ബൈചുംഗ് ബൂട്ടിയ, ഐഎം വിജയൻ, ജോപോൾ അഞ്ചേരി , ഷറഫലി, സി വി പാപ്പച്ചൻ, ആസിഫ് സഹീർ, ഹക്കിം, സുശാന്ത് മാത്യു എന്നിവരാണ് ഒന്നിച്ചിറങ്ങുന്നത്.

also read:'ചലച്ചിത്രോത്സവങ്ങൾ കൂട്ടായ പ്രതിരോധങ്ങൾക്കുള്ള ഇടങ്ങൾ'; ആർ പി അമുദൻ

ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഫുട്ബോൾ   കളിക്കാരും കളി പ്രേമികളും കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണിത്.  കഴിഞ്ഞ ദിവസം മലപ്പുറം പെരിന്തൽമണ്ണയിൽ ധൻരാജിനായി ഫുട്ബോൾ മത്സരം നടന്നിരുന്നു. ധൻരാജിന്റെ ജന്മനാടായ പാലക്കാട് നടക്കുന്ന മത്സരത്തിലാണ് അഭിമാനതാരങ്ങൾ ഒന്നിച്ചിറങ്ങുന്നത്.

ജനുവരി 19ന്  പാലക്കാട്ടെ നൂറണി ഗ്രൗണ്ടിലാണ് മത്സരം. ധൻരാജിന്റെ പേരുള്ള ജഴ്സിയണിഞ്ഞാവും എല്ലാവരും കളിയ്ക്കാനിറങ്ങുക. പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷനാണ് കളി സംഘടിപ്പിയ്ക്കുന്നത്.

ധൻരാജ് കളിച്ച മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, വിവാ കേരള, മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബുകളിലെ താരങ്ങളും അന്ന് പാലക്കാടെത്തുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. കളിയിൽ നിന്നുള്ള വരുമാനം പൂർണമായും ധൻരാജിന്റെ കുടുംബത്തിന് നൽകും.

First published:

Tags: Football, Football News