'ഇതെന്ത് കോപ്പയാണ്' മെസിക്കെതിരായ ചുവപ്പ് കാര്‍ഡ്; റഫറിക്കെതിരെ ആരാധകര്‍

37 ാം മിനിട്ടിലാണ് മെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്

news18
Updated: July 7, 2019, 1:19 PM IST
'ഇതെന്ത് കോപ്പയാണ്' മെസിക്കെതിരായ ചുവപ്പ് കാര്‍ഡ്; റഫറിക്കെതിരെ ആരാധകര്‍
മെസിക്ക് റെഡ് കാർഡ് ലഭിച്ചപ്പോൾ
  • News18
  • Last Updated: July 7, 2019, 1:19 PM IST
  • Share this:
സാവോ പോളോ: കോപ്പ അമേരിക്ക 2019 നോട് ജയത്തോടെ അര്‍ജന്റീന വിടപറഞ്ഞിരിക്കുകയാണ്. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അര്‍ജന്റീന ചിലിയെ തോല്‍പ്പിച്ചത്. കഴിഞ്ഞതവണത്തെ ഫൈനലില്‍ ഏറ്റുമുട്ടിയവര്‍ ഇത്തവണ മൂന്നാംസ്ഥാനത്തിനായി പോരടിച്ചപ്പോഴും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. സെര്‍ജിയോ അഗ്യൂറോ, ഡിബാല എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. അര്‍ട്യൂറോ വിദാല്‍ പെനാല്‍റ്റിയിലൂടെ ചിലിയുടെ ആശ്വാസഗോള്‍നേടി.

എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ആര്‍ജന്റീനന്‍ ആരാധകര്‍ക്കും താരത്തിനും കനത്ത തിരിച്ചടിയുമായി. മത്സരത്തിന്റെ 37 ാം മിനിട്ടിലാണ് മെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരത്തില്‍ തമ്മിലടിച്ചതിനാണ് മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പ് കാര്‍ഡ് കണ്ടത്.

Also Read: കിരീടപോരാട്ടത്തിനും ഇന്ത്യക്കും ഇടയില്‍ കിവികളുടെ വെല്ലുവിളി; പോരാട്ടത്തെക്കുറിച്ചറിയാം

മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നിരുന്നു. എന്നാല്‍ മെസിയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ ഉന്നയിക്കുന്നത്.

First published: July 7, 2019, 1:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading