നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • എമിറേറ്റ്സ് വിമാനത്തിൽവെച്ച് വസിം അക്രമിന്‍റെ വിലപിടിപ്പുള്ള വാച്ച് കാണാതായി; പരിഹാരം നിർദേശിച്ച് സോഷ്യൽമീഡിയ

  എമിറേറ്റ്സ് വിമാനത്തിൽവെച്ച് വസിം അക്രമിന്‍റെ വിലപിടിപ്പുള്ള വാച്ച് കാണാതായി; പരിഹാരം നിർദേശിച്ച് സോഷ്യൽമീഡിയ

  ഒരു വാച്ച് പോയതിന് ഇത്ര വേവലാതിപ്പെടണോയെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം

  wasim akram

  wasim akram

  • Share this:
   ദുബായ്: പാക് ക്രിക്കറ്റ് ഇതിഹാസം വസിം അക്രമിന്‍റെ വിലപിടിപ്പുള്ള വാച്ച് എമിറേറ്റ്സ് വിമാനത്തിൽവെച്ച് കാണാതായി. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും അത് കണ്ടെത്താൻ സാധിച്ചില്ല. ഇകെ 605 വിമാനത്തിലെ 10എ സീറ്റിൽവെച്ചാണ് തന്‍റെ വാച്ച് കാണാതായതെന്ന് ട്വിറ്ററിലൂടെ  അക്രം പറയുന്നു. ദുബായിലെ എമിറേറ്റ് കസ്റ്റമർ സർവീസ് പോയിന്‍റുകളിൽ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അക്രം പറയുന്നു. കുടുംബത്തിൽനിന്ന് പാരമ്പര്യമായി ലഭിച്ച വാച്ച് തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും അക്രം പറയുന്നു. വിശദാംശങ്ങൾ ഇ-മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ് അക്രമിന് മറുപടി നൽകിയിട്ടുണ്ട്.

   അതേസമയം ഒരു വാച്ച് പോയതിന് ഇത്ര വേവലാതിപ്പെടണോയെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. അക്രത്തിന്‍റെ ട്വീറ്റിന് രസകരമായ മറുപടികളാണ് പലരും നൽകുന്നത്. പുതിയ വാച്ച് വാങ്ങി നൽകാമെന്നാണ് ഒരാൾ പറയുന്നത്. വാച്ചിനേക്കാൾ പ്രധാനം കശ്മീർ ആണെന്ന് മറ്റൊരാൾ പറയുന്നത്. പുതിയ ഒരെണ്ണം വാങ്ങിക്കൂടെയെന്ന് ചോദിക്കുന്നവരുമുണ്ട്.   പാകിസ്ഥാൻ ലോക ക്രിക്കറ്റിന് സമ്മാനിച്ച എക്കാലത്തെയും മികച്ച ബൌളർമാരിൽ ഒരാളാണ് വസിം അക്രം. 53കാരനായ അക്രം ടെസ്റ്റിൽ 414 വിക്കറ്റും ഏകദിനത്തിൽ 502 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റുകൊണ്ട് മികവ് കാട്ടിയിട്ടുള്ള അക്രം മൂന്ന് സെഞ്ച്വറികളും 13 അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 257 ആണ് ടെസ്റ്റിൽ അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ.
   Published by:Anuraj GR
   First published:
   )}